വാഗ്ദാനത്തിൽ നിന്നും മുഖ്യമന്ത്രി പിന്മാറി; പിണറായിക്കെതിരെ ഗഡ്കരി

ന്യൂഡൽഹി: കേരളത്തിൽ ഒരു കിലോമീറ്റർ റോഡ് നിർമിക്കാൻ 100 കോടി രൂപയാണ് ചെ​ലവെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. റോഡ് നിർമാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ തുകയുടെ 25 ശതമാനം നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ഈ വാഗ്ദാനത്തിൽ നിന്നും അദ്ദേഹം പിന്മാറിയെന്നും ഗഡ്കരി പറഞ്ഞു.

നിർമാണ സാമഗ്രികളുടെ റോയൽറ്റി ഒഴിവാക്കിയും സർക്കാർ ഭൂമി സൗജന്യമായി നൽകിയും റോഡ് നിർമാണത്തോട് സഹകരിക്കാൻ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടുവെന്നും ഗഡ്കരി പറഞ്ഞു. രാജ്യത്തെ റോഡ് നിർമാണത്തെ കുറിച്ച് പരാമർശിക്കുമ്പോഴാണ് ഗഡ്കരിയുടെ പ്രതികരണം.

പെട്രോൾ വില വർധനവിൽ മന്ത്രി ഹർദീപ് സിങ് പുരിയും പ്രതികരണം നടത്തി. കേരളം ഉൾപ്പടെയുള്ള പല സംസ്ഥാനങ്ങളും പെട്രോളിന് മേലുള്ള വാറ്റ് ഒഴിവാക്കാൻ തയാറായില്ലെന്നും ഹർദീപ് സിങ് പുരി കുറ്റപ്പെടുത്തി.

Tags:    
News Summary - The Chief Minister reneged on the promise; Gadkari against Pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.