ടാറ്റ ഏറ്റെടുത്തതിന് ശേഷം എയർ ഇന്ത്യയുടെ കൃത്യനിഷ്ഠ വർധിച്ചുവെന്ന് ഡി.ജി.സി.എ

ന്യൂഡൽഹി: ടാറ്റ ഏറ്റെടുത്തതിന് ശേഷം എയർ ഇന്ത്യയുടെ കൃത്യനിഷ്ട വർധിച്ചുവെന്ന് ഡി.ജി.സി.എ. ഡൽഹി, ​മുംബൈ, ബംഗളൂരു, ഹൈദരാബാദ് പോലുള്ള വൻ നഗരങ്ങളിൽ എയർ ഇന്ത്യയുടെ കൃത്യനിഷ്ടയിൽ 28 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ. കഴിഞ്ഞ മൂന്ന് മാസത്തെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഡി.ജി.സി.എ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2021 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ നാല് മെട്രോ നഗരങ്ങളിൽ എയർ ഇന്ത്യയുടെ 71.5 ശതമാനം വിമാനങ്ങളും കൃത്യസമയത്ത് എത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ, 2022 ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ91.5 ശതമാനം വിമാനങ്ങളും കൃത്യസമയത്ത് എത്തി.

മെട്രോ നഗരങ്ങളിൽ കൃത്യസമയം പാലിക്കുന്ന എയർലൈനുകളുടെ പട്ടികയിൽ എയർ ഇന്ത്യ സ്പൈസ്ജെറ്റിനെ മറികടക്കുകയും ചെയ്തു. ഈ വർഷം ജനുവരിയിലാണ് ടാറ്റ എയർ ഇന്ത്യയെ ഔദ്യോഗികമായി ഏറ്റെടുത്തത്. അതിന് ശേഷമാണ് കമ്പനിയുടെ പ്രകടനത്തിൽ പുരോഗതിയുണ്ടായത്.

Tags:    
News Summary - The DGCA has said that Air India's accuracy has increased since the acquisition of Tata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.