രാഹുൽ ഗാന്ധിയുടെ വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യൽ മാറ്റി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യൽ മാറ്റി. രാഹുലിനെ ചോദ്യം ചെയ്യുന്നതിനായി ഇ.ഡി പുതിയ നോട്ടീസ് നൽകും. തിങ്കളാഴ്ചയാണ് ഇനി രാഹുലിനെ ചോദ്യം ചെയ്യുക. അമ്മ സോണിയ ഗാന്ധിയുടെ അസുഖം പരിഗണിച്ച് ചോദ്യം ചെയ്യൽ മാറ്റണമെന്ന് രാഹുൽ ഗാന്ധി ഇ.ഡിയോട് അഭ്യർഥിച്ചിരുന്നു. ഈ അഭ്യർഥന മാനിച്ചാണ് തീരുമാനം.

പ്രിയങ്ക ഗാന്ധിക്കൊപ്പം അദ്ദേഹം വ്യാഴാഴ്ച സോണിയയെ ഗംഗാറാം ആശുപത്രിയിൽ ചെന്നു സോണിയ ഗാന്ധിയെ കണ്ടിരുന്നു. ഇതിനകം 30 മണിക്കൂർ പിന്നിട്ട ചോദ്യംചെയ്യൽ വ്യാഴാഴ്ചയും തുടരാനാണ് ഇ.ഡി ഒരുങ്ങിയതെങ്കിലും ഒരുദിവസത്തെ ഇടവേള രാഹുൽ ആവശ്യപ്പെട്ടു. അതുപ്രകാരമാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.

പാർട്ടി പത്രമായ നാഷനൽ ഹെറാൾഡുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് സംശയിക്കുന്നതു മുൻനിർത്തിയാണ് ഇ.ഡി രാഹുലിന്റെ മൊഴി എടുക്കുന്നത്. നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും ഇ.ഡി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.

Tags:    
News Summary - The ED questioning of Rahul Gandhi tomorrow has been postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.