സൂ​പ്പ​ർ​താ​രം പു​നീ​ത് രാ​ജ്കു​മാ​റിന്‍റെ കണ്ണുകൾ ഇനി നാലുപേർക്ക്​ ​വെളിച്ചമാകും

ബം​ഗ​ളൂ​രു: അ​ന്ത​രി​ച്ച സൂ​പ്പ​ർ​താ​രം പു​നീ​ത് രാ​ജ്കു​മാ​റിന്‍റെ ക​ണ്ണു​ക​ളി​ലൂ​ടെ നാ​ലു​പേ​ർ ഇനി ലോ​കം കാ​ണും. ബം​ഗ​ളൂ​രു​വി​ലെ നാ​രാ​യ​ണ നേ​ത്രാ​ലം മു​ഖേ​ന ദാ​നം​ചെ​യ്ത ക​ണ്ണു​ക​ളു​ടെ കോ​ര്‍ണി​യ വി​ഭ​ജി​ച്ചാണ്​ മു​ന്‍ ഭാ​ഗ​ങ്ങ​ള്‍ ര​ണ്ടു​പേ​ര്‍ക്കും മ​റു​ഭാ​ഗം മ​റ്റു ര​ണ്ടു പേ​ര്‍ക്കു​മാ​യി ന​ല്‍കി​യ​ത്.

രാ​ജ്കു​മാ​ര്‍ കു​ടും​ബ​ത്തോ​ടു​ള്ള ആ​ദ​ര​വിന്‍റെ ഭാ​ഗ​മാ​യി സൗ​ജ​ന്യ​മായാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തെ​ന്ന് നാ​രാ​യ​ണ നേ​ത്രാ​ല​യ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഭു​ജ​ങ് ഷെ​ട്ടി പ​റ​ഞ്ഞു. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രാ​ളു​ടെ ക​ണ്ണു​ക​ള്‍ ഒ​രേ​സ​മ​യം നാ​ലു​പേ​ർ​ക്ക്​ കാ​ഴ്​​ച​ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ര്‍ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളാ​ണ് ക​ണ്ണു​ക​ള്‍ സ്വീ​ക​രി​ച്ച​ത്. പു​നീ​തിന്‍റെ മ​ര​ണം സം​ഭ​വി​ച്ച​യു​ട​ന്‍ ക​ണ്ണു​ക​ള്‍ നാ​രാ​യ​ണ നേ​ത്രാ​ല​യ​യി​ല്‍ പി​താ​വ് ഡോ. ​രാ​ജ്കു​മാ​റിന്‍റെ പേ​രി​ലു​ള്ള നേ​ത്ര​ദാ​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. 1994ല്‍ ​ഡോ. രാ​ജ്കു​മാ​റും കു​ടും​ബാം​ഗ​ങ്ങ​ളും മ​ര​ണ​ശ​ഷം ക​ണ്ണു​ക​ള്‍ ദാ​നം ചെ​യ്യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 

Tags:    
News Summary - The eyes of Puneet Rajkumar will be light for four

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.