ന്യൂഡൽഹി: ചർച്ചക്ക് തയാറാണെന്ന് കള്ളം പറഞ്ഞ് കേന്ദ്ര സർക്കാർ ഇനിയും കളിപ്പിക്കരുതെന്ന് കർഷക നേതാക്കൾ. അടുത്ത ചർച്ചക്കുള്ള കേന്ദ്രത്തിെൻറ അവസാന കത്തിന് മറുപടിപോലും നൽകേണ്ടെന്ന് നേതാക്കൾ തീരുമാനിച്ചു. സുപ്രീംകോടതി സോളിസിറ്റർ ജനറലിനോട് പറഞ്ഞതാണ് സർക്കാറിനോടും പറയാനുള്ളത്. വിവാദ നിയമങ്ങൾ നടപ്പാക്കിെല്ലന്ന പ്രഖ്യാപനത്തിന് ശേഷമേ ഇനി ചർച്ചയുള്ളൂവെന്നും സിംഘു അതിർത്തിയിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ അവർ വ്യക്തമാക്കി.
അതേസമയം കർഷകർക്ക് മറുപടിയായി 25ന് ഒമ്പത് കോടി കർഷകരോട് മോദി സംസാരിക്കുമെന്ന് പ്രധാനമന്ത്രിയുെട ഒാഫിസ് അവകാശപ്പെട്ടു. അടുത്ത ചർച്ചക്ക് തീയതി പറയാൻ ആവശ്യപ്പെട്ട് കേന്ദ്ര കൃഷി ജോയൻറ് സെക്രട്ടറി അയച്ച കത്തിൽ മുഴുവൻ കർഷക സംഘടനാ പ്രതിനിധികളും രണ്ട് ദിവസം വിശദമായ ചർച്ച നടത്തിയാണ് മറുപടി അയക്കേണ്ടെന്ന് തീരുമാനിച്ചത്.
ദിവസങ്ങളായി കേന്ദ്രം കളിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അഖിലേന്ത്യ കിസാൻ സഭാ നേതാവ് ഹന്നൻ മൊല്ല ചൂണ്ടിക്കാട്ടി. ശൈത്യം കൂടുേമ്പാൾ കർഷകർ ഒഴിഞ്ഞുപോകുമെന്ന് കരുതിയാണ് ഇൗ കളിപ്പിക്കൽ. ആ തെറ്റിദ്ധാരണ സർക്കാറിന് വേണ്ടെന്നും തണുപ്പ് കണ്ട് പേടിച്ചു പോകിെല്ലന്നും ഹന്നൻ മൊല്ല പറഞ്ഞു.
ഒരു കർഷക സംഘടനകളുമായും ബന്ധമില്ലാത്തവരെ കർഷകരെന്ന് പറഞ്ഞ് ചർച്ചക്ക് വിളിക്കുന്നത് ഇൗ പ്രസ്ഥാനത്തെ തകർക്കാനാണെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. തങ്ങൾ തള്ളിക്കളഞ്ഞ അർഥശൂന്യമായ ഭേദഗതികളെ കുറിച്ച് ഇനിയും സംസാരിക്കാനില്ല. ഭേദഗതി പറ്റില്ലെന്ന് കർഷകർ ഏകകണ്ഠമായി എടുത്ത തീരുമാനമാണ്. അതേ കാര്യം വെച്ച് വീണ്ടും കത്തെഴുതി തങ്ങൾ ചർച്ചക്ക് തയാറാണെന്ന് അവകാശപ്പെടുന്നത് കർഷകരെ അവേഹളിക്കാനാണ്. ഏറ്റവുമൊടുവിൽ സർക്കാർ അയച്ച കത്തിൽ താങ്ങുവിലയുടെ കാര്യത്തിൽ ഒരു വ്യക്തതയുമില്ലെന്നും യാദവ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.