മുംബൈ: മഹാരാഷ്ട്രയില്‍ കടുവയെ പിടിക്കാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥനും രണ്ട് ഗാര്‍ഡുകള്‍ക്കും പ്രദേശവാസികളുടെ അക്രമത്തില്‍ ഗുരുതര പരിക്ക്. ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രദേശവാസികളില്‍ ഒരാള്‍ കടുവയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഖത്‌ഖേഡ ഗ്രാമവാസിയായ ഈശ്വര്‍ മോത്ഘരെ എന്ന 52 കാരനെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കടുവയെ പിടികൂടാന്‍ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനേയും മറ്റ് ജീവനക്കാരേയും രോഷാകുലരായ നാട്ടുകാര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് സാക്ഷികൾ പറയുന്നത്.
ആക്രമണത്തില്‍ പരിക്കേറ്റ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഉദ്യോഗസ്ഥനും രണ്ട് ഫോറസ്റ്റ് ഗാര്‍ഡുകളും നാഗ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മഹാരാഷ്ട്ര വനംവകുപ്പ് കടുവയെ മയക്കുകയും നാഗ്പൂരിലെ ഗോരെവാഡ റെസ്‌ക്യൂ സെന്ററിലേക്ക് അയക്കുകയും ചെയ്തു. മരിച്ചയാളുടെ കുടുംബത്തിന് 30,000 രൂപയും 9.70 ലക്ഷം രൂപയുടെ ചെക്കും ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.