ചെന്നൈ: കർഷകരുടെ ആവശ്യങ്ങൾ കേൾക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മക്കൾ നീതി മയ്യം പ്രസിഡന്‍റും നടനുമായ കമൽഹാസൻ. കർഷക സമരത്തെ പിന്തുണച്ച അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
കർഷകരെ കേൾക്കാൻ സർക്കാർ തയ്യാറാകണം. അവരുടെ ആവശ്യങ്ങൾ പരിഗണിക്കണം. ദിവസങ്ങളായി സമരമുഖത്തുള്ള അവരുടെ പ്രയാസങ്ങൾ പരിഹരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. നിവാർ ചുഴലിക്കാറ്റ്മൂലം ദുരിതത്തിലായവർക്കുള്ള സഹായവിതരണം കാര്യക്ഷമമല്ല, വിഷയത്തിൽ മുഖ്യമന്ത്രിയുടെ നടപടി തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി -ഹരിയാന അതിർത്തിയിൽ 500ഓളം കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ആറാം ദിവസത്തിേലക്ക് കടക്കുകയാണ്. കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിക്ക് കേന്ദ്രം ചർച്ചക്ക് വിളിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ചർച്ചക്ക് നേതൃത്വം നൽകും. കൃഷിമന്ത്രി നരേന്ദ്രസിങ് തോമറും മറ്റു ചില മന്ത്രിമാരും കാർഷിക മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചയിൽ പെങ്കടുക്കും. ഡൽഹി വിഗ്യാൻ ഭവനിലാണ് ചർച്ച.
അതേസമയം കർഷക സമരത്തിൽ പെങ്കടുക്കുന്ന ചില സംഘടനകളെ മാത്രം ചർച്ചക്ക് വിളിച്ചതിൽ കർഷകർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. 500ഓളം കർഷക സംഘടനകളിൽ 32 പേരെ മാത്രമാണ് ചർച്ചക്ക് വിളിച്ചത്. മുഴുവൻ കർഷക സംഘടനകളെയും ചർച്ചക്ക് വിളിക്കാതെ കൂടിക്കാഴ്ചയിൽ പങ്കെടുക്കില്ലെന്ന് ചില സംഘടനകൾ അറിയിച്ചു.
നേരത്തേ കാര്‍ഷിക ബില്ലിനെ പിന്തുണച്ച എ.ഐ.എ.ഡി.എം.കെയെ കമലഹാസന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കാര്‍ഷിക ബില്ലിനെ പിന്തുണയ്ക്കുന്നതിലൂടെ കര്‍ഷകരെ വഞ്ചിക്കുകയാണ് നേതൃത്വം ചെയ്യുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.