മുംബൈ: പിതാവിെൻറ രണ്ടാം വിവാഹത്തിൽ സംശയം തോന്നി അത് കോടതിയിൽ ചോദ്യംചെയ്യാൻ മകൾക്ക് അവകാശമുണ്ടെന്ന് ബോംബെ ഹൈകോടതി. പിതാവിെൻറ മരണശേഷമാണ് അദ്ദേഹത്തിെൻറ രണ്ടാം വിവാഹത്തിൽ സംശയം പ്രകടിപ്പിച്ച് മകൾ കുടുംബ കോടതിയെ സമീപിക്കുന്നത്. തെൻറ മാതാവ് മരിച്ച് പിതാവ് രണ്ടാമത് വിവാഹിതനാവുേമ്പാൾ രണ്ടാനമ്മ ആദ്യ വിവാഹത്തിൽനിന്ന് മോചനം നേടിയിട്ടില്ലെന്നും അതിനാൽ പിതാവുമായുള്ള രണ്ടാം വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് 66 കാരി കുടുംബ കോടതിയെ സമീപിച്ചത്.
2003ലാണ് 66കാരിയുടെ പിതാവ് പുനർവിവാഹം നടത്തുന്നത്. രണ്ടാനമ്മയുേടതും പുനർവിവാഹമായിരുന്നു. എന്നാൽ, പിതാവിെൻറ മരണശേഷം 2016 ലാണ് രണ്ടാനമ്മ ആദ്യ വിവാഹത്തിൽ നിന്ന് മോചനം നേടിയിട്ടില്ലെന്ന് താൻ മനസ്സിലാക്കുന്നതെന്ന് ഹരജിക്കാരി വാദിച്ചു. അതേസമയം, വിവാഹബന്ധത്തെ ചോദ്യം ചെയ്യാൻ ഭാര്യക്കും ഭർത്താവിനും മാത്രേമ അവകാശമുള്ളുവെന്നും മക്കൾക്കില്ലെന്നുമുള്ള രണ്ടാനമ്മയുടെ വാദം അംഗീകരിച്ച് ഹരജി കുടുംബ കോടതി തള്ളി. 2003ൽ നടന്ന വിവാഹത്തെ 2016 ൽ ചോദ്യംചെയ്യുന്നതിലെ യുക്തിയും രണ്ടാനമ്മ ചോദ്യംചെയ്തിരുന്നു.
ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഹൈകോടതി വിധി. 2015 ലാണ് പിതാവ് മരിച്ചത്. രണ്ടാനമ്മ ആദ്യ വിവാഹത്തിൽനിന്ന് മോചനം നേടിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണെന്നും ഉടനെത്തന്നെ കുടുംബ കോടതിയെ സമീപിക്കുകയായിരുന്നുവെന്നും പരാതിക്കാരി ഹൈകോടതിയിൽ പറഞ്ഞു. ഇത് അംഗീകരിച്ചാണ് കുടുംബ കോടതി വിധി ബോംബെ ഹൈകോടതി തള്ളിയത്. പരാതിക്കാരിയുടെ ഹരജി പുനഃപരിശോധിക്കാൻ ഉത്തരവിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.