ന്യൂഡൽഹി: കശ്മീർ ഫയൽസ് സിനിമയെ വിമർശിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്കു നേരെ ബി.ജെ.പി ആക്രമണം. കർണാടകയിൽ നിന്നുള്ള എം.പി തേജസ്വി സൂര്യയുടെ നേതൃത്വത്തിൽ 200ഓളം ബി.ജെ.പി പ്രവർത്തകർ ബുധനാഴ്ച കെജ്രിവാളിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിലാണ് അതിക്രമമുണ്ടായത്.
വസതിക്ക് പുറത്തുള്ള സി.സി.ടി.വി കാമറകളും സുരക്ഷ ഉപകരണങ്ങളും തകർത്ത ആക്രമികൾ ഗേറ്റിന് കാവി പെയിന്റടിച്ചു. സുരക്ഷ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. അതിക്രമം നടക്കുമ്പോൾ കെജ്രിവാൾ വസതിയിലുണ്ടായിരുന്നില്ല.
കശ്മീർ ഫയൽസ് തെറ്റായ സിനിമയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ നേട്ടത്തിന് സിനിമയെ ഉപയോഗപ്പെടുത്തുന്നുവെന്നും കെജ്രിവാൾ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിറകെ കെജ്രിവാളിനെതിരെ വ്യാപക വിദ്വേഷ കാമ്പയിനാണ് സംഘ്പരിവാർ നടത്തുന്നത്.
പൊലീസിന്റെ സാന്നിധ്യത്തിലാണ് ഗുണ്ടകള്‍ കെജ്രിവാളിന്റെ വസതിയിലെത്തിയതെന്നും തെരഞ്ഞെടുപ്പില്‍ തോൽപിക്കാന് കഴിയാത്തതുകൊണ്ട് അദ്ദേഹത്തെ കൊലപ്പെടുത്താനുള്ള നീക്കമാണ് ബി.ജെ.പിയുടേതെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.