ന്യൂഡൽഹി: ജനന, മരണ രജിസ്ട്രേഷൻ വിവരങ്ങൾ ദേശീയ തലത്തിൽ കേന്ദ്രീകരിക്കാനൊരുങ്ങി മോദി സർക്കാർ. ഇതിനായി 1969ലെ ജനന, മരണ രജിസ്ട്രേഷൻ നിയമത്തിൽ കേന്ദ്രം ഭേദഗതി വരുത്തും. നിലവിൽ സംസ്ഥാനം നിയമിക്കുന്ന തദ്ദേശ രജിസ്ട്രാറാണ് ജനന, മരണ രജിസ്ട്രേഷൻ നടത്തുന്നത്.
കേന്ദ്രം നിർദേശിച്ച ഭേദഗതി പ്രകാരം സംസ്ഥാനം നിയമിക്കുന്ന ചിഫ് രജിസ്ട്രാർ ജനന, മരണ രജിസ്േട്രഷൻ സംസ്ഥാനതലത്തിൽ ക്രോഡീകരിച്ച് സൂക്ഷിക്കുകയും പിന്നീട് ഇത് ദേശീയ തലത്തിലുള്ള വിവരങ്ങളുമായി സംയോജിപ്പിക്കുകയും ചെയ്യണമെന്ന് നിർദേശിക്കുന്നു. രജിസ്ട്രാർ ജനറൽ ഇന്ത്യക്ക് കീഴിലായിരിക്കും ഇവ ദേശീയ തലത്തിൽ സൂക്ഷിക്കുക.
ഈ വിവരങ്ങൾ 1955 ലെ പൗരത്വ നിയമപ്രകാരം തയാറാക്കിയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുൽ, 1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് തയാറാക്കിയ വോട്ടർ പട്ടികകൾ, ആധാർ ഡാറ്റാബേസ്, 2013 ദേശീയ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം തയാറാക്കിയ റേഷൻ കാർഡ് ഡാറ്റാബേസ്, പാസ്പോർട്ട് ഡാറ്റാബേസ്, മോട്ടോർ വെഹിക്കിൾസ് ആക്ട്, 2019 ന് കീഴിലുള്ള ഡ്രൈവിംഗ് ലൈസൻസ് ഡാറ്റാബേസ് തുടങ്ങിയവ പുതുക്കുന്നതിന് കേന്ദ്ര സർക്കാറിെൻറ അനുമതിയോടെ ഉപയോഗിക്കാമെന്ന് നിയമ ദേഭഗതിയിൽ പറയുന്നു.
വിവിധ മന്ത്രാലയങ്ങളെ ഏേകാപിപ്പിച്ച് കേന്ദ്രം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന 60 ഇന കർമ പരിപാടിയിൽ പൗരത്വത്തിന് അടിസ്ഥാന രേഖ ജനന സർട്ടിഫിക്കറ്റ് ആക്കാൻ നിർദേശിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ജനന മരണ രജിസ്ട്രേഷൻ കേന്ദ്രീകൃതമാക്കാനുള്ള നടപടികളുമായി കേന്ദ്രം മുേന്നാട്ടുപോകുന്നത്. ജനന, മരണ രജിസ്ട്രേഷൻ ക്രോഡീകരിക്കുന്നതിൽനിന്ന് കേന്ദ്രം പിൻമാറണമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. വളഞ്ഞ വഴിയിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പോളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.