ന്യൂഡൽഹി: ഇസ്രായേൽ ചാര സോഫ്റ്റ്വെയറായ പെഗസസ് ഉപയോഗിച്ച് രാജ്യത്ത് ചാരവൃത്തി നടത്തിയിട്ടുണ്ടോ എന്ന് പ്രധാനമന്ത്രി നേരന്ദ്ര മോദി പാർലമെൻറിൽ പ്രസ്താവന നടത്തണമെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ചിദംബരം ആവശ്യപ്പെട്ടു.
വിഷയത്തിൽ സംയുക്ത പാർലമെൻററി സമിതി (ജെ.പി.സി) അന്വേഷണത്തിന് ഉത്തരവിടുകയോ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കുകയോ വേണമെന്നും ചിദംബരം നിർദേശിച്ചു. ഈ ചാരവൃത്തി വഴി 2019ലെ പൊതുതെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചോ എന്ന് ഉറപ്പിച്ചു പറയാൻ തനിക്ക് കഴിയില്ലെന്ന് വാർത്ത ഏജൻസിയായ പി.ടി.െഎക്ക് നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞു. എന്നാൽ ഇത് ബി.ജെ.പിക്ക് വിജയം നേടാൻ സഹായകമായിട്ടുണ്ടാകാം.
ജെ.പി.സിയാണ്, െഎ.ടിക്കുള്ള പാർലമെൻററി സ്ഥിരസമിതിയുടെ അന്വേഷണത്തേക്കാൾ ഫലപ്രദമാകുക.
ജെ.പി.സിക്കാണ് പാർലമെൻററി അധികാരങ്ങൾ കൂടുതലുള്ളത്. വിഷയം െഎ.ടിക്കുള്ള പാർലമെൻററി സമിതിയുടെ പരിഗണനയിലാണെന്നും ജെ.പി.സി ആവശ്യമില്ലെന്നുമുള്ള ശശി തരൂരിെൻറ നിലപാടിനോട് ചിദംബരം വിയോജിച്ചു. ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള പ്രസ്തുത പാർലമെൻററി സമിതി സമഗ്രമായ അന്വേഷണത്തിന് അനുവദിക്കുമോ എന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്ന് ചിദംബരം പറഞ്ഞു. അതേസമയം പാർലമെൻററി സമിതിക്ക് അന്വേഷിക്കാൻ അധികാരമില്ലെന്ന് താൻ പറയുന്നില്ലെന്നും നടത്തുകയാണെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുെവന്നും ചിദംബരം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.