ഷിംല: ഹിമാചൽ പ്രദേശിൽ ആറ് എം.എൽ.എമാരെ ചീഫ് പാർലമെന്ററി സെക്രട്ടറിമാരായി (സി.പി.എസ്) നിയമിച്ച സർക്കാർ നടപടി ഹൈകോടതി റദ്ദാക്കി. നിയമനം നടത്തുന്നതിന് അടിസ്ഥാനമാക്കിയ നിയമം അസാധുവാണെന്നും ജസ്റ്റിസുമാരായ വിവേക് താക്കൂർ, ബി.സി. നേഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധിച്ചു. അസമിൽ സമാന നിയമനം സുപ്രീം കോടതി റദ്ദാക്കിയതും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം നിയമനങ്ങൾ പൊതുസ്വത്തിെന്റ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച്, ആറ് സി.പി.എസുമാർക്ക് നൽകിയ സൗകര്യങ്ങളും ആനുകൂല്യങ്ങളും ഉടൻ പിൻവലിക്കാനും ഉത്തരവിട്ടു. കഴിഞ്ഞ വർഷം ജനുവരി എട്ടിനാണ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു ആറ് എം.എൽ.എമാരെ മന്ത്രിമാർക്ക് തുല്യമായ പദവിയോടെ ചീഫ് പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്. സഞ്ജയ് അവാസ്തി, സുന്ദർ സിങ്, രാം കുമാർ, മോഹൻ ലാൽ ബറാക്ത, ആശിഷ് ബൂട്ടാലി, കിഷോരി ലാൽ എന്നിവരുടെ നിയമനത്തിനെതിരെ ബി.ജെ.പി എം.എൽ.എമാരാണ് കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.