ന്യൂഡൽഹി: ചാർട്ടേഡ് അക്കൗണ്ടന്‍റ്സ്, കോസ്റ്റ് അക്കൗണ്ടന്‍റ്സ്, കമ്പനി സെക്രട്ടറി ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ലോക്സഭ നേരത്തെ പാസാക്കിയ ബിൽ രാഷ്ട്രപതി മേലൊപ്പ് ചാർത്തുന്നതോടെ നിയമമാകും.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ എന്നിവ മൂന്നിനും ഏകോപന സമിതിയുണ്ടാക്കി അതിന്‍റെ നിയന്ത്രണം കോർപറേറ്റ് കാര്യ മന്ത്രാലയ സെക്രട്ടറിയുടെ നിയന്ത്രണത്തിലാക്കുന്നതാണ് ബിൽ.
സ്വഭാവദൂഷ്യം കാണിക്കുന്ന സ്ഥാപനങ്ങൾക്ക് നടപടിയും പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. പ്രതിപക്ഷത്തുനിന്ന് കോൺഗ്രസും തൃണമൂലും ആം ആദ്മി പാർട്ടിയും ഇടതുപാർട്ടികളും ബില്ലിലെ പല വ്യവസ്ഥകളെയും എതിർത്തു. അച്ചടക്ക സമിതിയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റുമാരല്ലാത്തവരെ ഉൾപ്പെടുത്തിയതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. എല്ലാ രോഗങ്ങൾക്കുമുള്ള പരിഹാരം ഉദ്യോഗസ്ഥ നിയന്ത്രണമാണെന്ന് ഈ സർക്കാർ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.