ചെന്നൈ: രാജ്യത്ത് ലൈംഗീകാതിക്രമങ്ങൾ വർധിച്ചുവരുന്നതിൽ നടുക്കം പ്രകടിപ്പിച്ച് മദ്രാസ് ഹൈകോടതി. ആധ്യാത്മിക-പുണ്യരാഷ്ട്രം നിലവിൽ പീഡന ഭൂമിയായി മാറിവരുകയാണ്. നിർഭാഗ്യകരമായ വാർത്തകളാണ് ഒാരോ ദിവസവും കേൾക്കുന്നത്. ഒാരോ 15 മിനിറ്റിലും സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു. സ്ത്രീകൾക്ക് സുരക്ഷിതബോധം നഷ്ടപ്പെടുന്നു -ജസ്റ്റിസുമാരായ എൻ. കൃപാകരൻ, വേൽമുരുകൻ എന്നിവരടങ്ങിയ ബെഞ്ചിേൻറതാണ് നിരീക്ഷണം.
മഹാരാഷ്ട്രയിൽ ബന്ദികളായി കഴിയുന്ന തമിഴരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതി ഇങ്ങനെ പറഞ്ഞത്. പീഡനക്കേസുകളിൽ നടപടികൾ അനിശ്ചിതമായി നീളുകയാണ്. ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും അമർച്ചചെയ്യാൻ കടുത്ത നിയമം കൊണ്ടുവരണം-കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.