പ്രതിപക്ഷത്തിന്‍റെ നാവടക്കാനുള്ള ശ്രമം ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും തിരിച്ചടിയാകും -എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

ന്യൂഡൽഹി: രാഹുല്‍ ഗാന്ധിക്കെതിരായ ബി.ജെ.പി നിലപാട് ജനാധിപത്യത്തിന് നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. കര്‍ണാടകയിലെ പ്രസംഗത്തിനെതിരെ ഗുജറാത്തില്‍ കേസ് നല്‍കാന്‍ ബി.ജെ.പി എം.എല്‍.എ തയാറായത് ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണ്. പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നതിനുള്ള നീക്കം ജനാധിത്യത്തിന്‍റെ നാരായവേര് മുറിക്കുന്നതിന് സമാനമാണ്.

രാഷ്ട്രീയമായി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടുമ്പോള്‍ ചോദ്യം ചോദിക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന നയസമീപനം അതീവ ഗുരുതരവും അപലപനീയവുമാണ്. രാഷ്ട്രീയ എതിരാളികളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ തുടരുന്നതിനും അയോഗ്യത കൽപിക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്.

വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനുളള അസഹിഷ്ണുതയാണ് ബി.ജെ.പിയുടെ നയസമീപനം. പ്രധാനമന്ത്രിയും ബി.ജെ.പി നേതൃത്വവും വിമര്‍ശനത്തിന് അതീതരാണെന്ന നിലപാട് യുക്തിസഹമല്ല. ജനവിരുദ്ധ നിലപാടുകളിലൂടെ പ്രതിപക്ഷത്തിന്‍റെ നാവടക്കാനുള്ള ശ്രമം ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും തിരിച്ചടിയാകുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.

Tags:    
News Summary - The suppressing of opposition's voice will be a setback for the BJP and the central government -N.K. Premachandran M.P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.