ആശ്വാസ ലാൻഡിങ്; രണ്ടര മണിക്കൂർ ആകാശത്ത് വട്ടമിട്ട് പറന്ന ട്രിച്ചി-ഷാർജ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി

കോയമ്പത്തൂർ: ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ ട്രിച്ചി-ഷാർജ എയർ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. അടിയന്തര ലാൻഡിങ്ങിന്‍റെ ഭാഗമായി രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടവിട്ടു പറന്നശേഷമാണ് വിമാനം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ ഇറക്കിയത്.

സാങ്കേതിക തകരാറിനെ തുടർന്ന് ഷാർജയിൽ ലാൻഡ് ചെയ്യാതെ തിരിച്ചു പറന്ന വിമാനം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിനു മുകളിൽ വട്ടമിട്ട് പറന്ന് ഇന്ധനം കുറച്ചശേഷമാണ് സുരക്ഷിതമായി നിലത്തിറക്കിയത്. ഷാർജയിലേക്ക് പുറപ്പെട്ട AXB613 വിമാനമാണ് മണിക്കൂറുകൾ നാടിയെ ആശങ്കയിലാക്കിയത്. ബോയിംങ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനാണ് തകരാർ സംഭവിച്ചത്. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

വെള്ളിയാഴ്ച വൈകീട്ട് 5.40ന് തിരുച്ചിറപ്പള്ളിയിൽനിന്ന് പറന്നുയർന്ന് വിമാനത്തിലാണ് സാങ്കേതിക പിഴവ് കണ്ടെത്തിയത്. തുടർന്ന് തിരുച്ചിറപ്പള്ളിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. വിമാനം അടിയന്തര ലാൻഡിങ് നടത്തുന്നതിന്‍റെ ഭാഗമായി വിമാനത്താവളത്തിൽ എല്ലാവിധ സുരക്ഷ സജ്ജീകണങ്ങളും നടത്തിയിരുന്നു. 20ഓളം ആംബുലൻസുകളും 18 ഫയർ എൻജിനുകളും വിമാനത്താവളത്തിൽ സജ്ജമാക്കി.

ഒടുവിൽ 8.15നാണ് വിമാനം സേഫ് ലാൻഡിങ് നടത്തിയത്. വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. യാത്രക്കാരിൽ അധികവും തമിഴ്നാട് സ്വദേശികളാണ്.


Tags:    
News Summary - The Trichy-Sharjah flight was safely brought back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.