തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; മൂന്ന് കോച്ചുകൾക്ക് തീപിടിച്ചു

ചെന്നൈ: നിർത്തിയിട്ട ചരക്ക് ട്രെയിനിലേക്ക് പാസഞ്ചർ ട്രെയിൻ ഇടിച്ചുകയറി മൂന്ന് കോച്ചുകൾക്ക് തീപിടിച്ചു. തിരുവള്ളൂവർ ഗുമ്മിടിപൂണ്ടിക്ക് സമീപം കവരൈപ്പേട്ടയിലാണ് അപകടം. 13 കോച്ചുകൾ പാളം തെറ്റി. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആളപായമില്ലെന്നാണ് സൂചന.  രാത്രി 8.27 ഓടെയാണ് അപകടം ഉണ്ടായത്.

മൈസുരു – ദർബാംഗ ഭാഗമതി ട്രെയിൻ കവരൈപ്പേട്ടയ്ക്ക് സമീപം ദണ്ഡവാളത്തിൽ നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അഗ്നിരക്ഷാസേനയും ദേശീയ ദുരന്തനിവാരണ സേനയും സംഭവസ്ഥലത്തെത്തി.

തി​രു​വ​ള്ളൂ​ർ ജി​ല്ല ക​ല​ക്ട​ർ ടി. ​പ്ര​ഭു​ശ​ങ്ക​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്നു. ബോഗിക്ക് തീപിടിച്ചത് അഗ്നിശമന സേന അണച്ചു. എ​ക്സ്പ്ര​സ് ട്രെ​യി​ൻ ട്രാ​ക്ക് മാ​റി, നി​ർ​ത്തി​യി​ട്ട ച​ര​ക്കു​വ​ണ്ടി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അപകടത്തെ തുടർന്ന് ചെന്നൈ – ഗുമ്മിടിപൂണ്ടി പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഹെ​ൽ​​പ് ലൈ​ൻ: 044-25354151, 044-24354995.

Tags:    
News Summary - Train Accident In Tamil Nadu: Mysuru-Darbhanga Express Collides With Goods Train Near Gummidipoondi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.