കൊച്ചി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഏറ്റവും അപകടകരമായ നിലയിലാണെന്നും വ്യവസായികൾ നരേന്ദ്ര മോദിയുടെ സ്തുതിപാഠകരാകുന്നത് ഭയംകൊണ്ടാണെന്നും പ്രമുഖ സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ ഡോ. പരകാല പ്രഭാകർ. പുരോഗമന കലാസാഹിത്യസംഘം എറണാകുളം മേഖല കമ്മിറ്റി സംഘടിപ്പിച്ച എസ്. രമേശൻ സ്മാരക പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1947 മുതൽ 2014 വരെ ഇന്ത്യയുടെ ആകെ കടം 50 ലക്ഷം കോടി രൂപയായിരുന്നു. മോദി സർക്കാർ അധികാരത്തിലെത്തിയശേഷം അത് 150 ലക്ഷം കോടിയാണ്.
53 ശതമാനമാണ് ഇന്ത്യയിലെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്. ഇവിടെ നിക്ഷേപം നടത്താൻ കെൽപുള്ള തലമുറ പൗരത്വംതന്നെ ഉപേക്ഷിച്ച് വിദേശത്തേക്ക് കുടിയേറുകയാണ്. 2022ലെ കണക്കനുസരിച്ച് 2,25,000 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന് താൽപര്യമില്ലാത്ത സംസ്ഥാനങ്ങളെ അർഹമായ സാമ്പത്തിക വിഹിതം നൽകാതെ ഞെരുക്കുകയാണ്. യാഥാർഥ്യം തുറന്നുപറയുന്നവരെ രാജ്യദ്രോഹികളാക്കുന്നുവെന്നും പരകാല പ്രഭാകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.