ബംഗളൂരു: ആർ.ആർ നഗർ, സിറ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം കർണാടകയിൽ വരാനിരിക്കുന്ന രാഷ്ട്രീയ ദിശാമാറ്റത്തിെൻറ സൂചികയെന്ന് വിലയിരുത്തൽ. ജെ.ഡി.എസിെൻറ പരമ്പരാഗത വോട്ട്ബാങ്കായ വൊക്കലിഗരുടെ ശക്തികേന്ദ്രങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ട് തരാതരം മറിഞ്ഞപ്പോൾ നേട്ടം ബി.ജെ.പിക്ക്. നാളിതുവരെ കോൺഗ്രസിനെയും ജെ.ഡി.എസിനെയും സ്വതന്ത്രരെയും മാത്രം വിജയിപ്പിച്ച ചരിത്രമുള്ള സിറയിൽ ആദ്യമായി താമര വിരിഞ്ഞു. 2019ലെ ഉപതെരഞ്ഞെടുപ്പിൽ മാണ്ഡ്യയിലും ബി.െജ.പി സമാന ചരിത്രം സൃഷ്ടിച്ചിരുന്നു. രണ്ടിടത്തും തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്രയാണ്.
കോൺഗ്രസ് - ജെ.ഡി.എസ് സഖ്യ സർക്കാർ തകർന്നതിന് പിന്നാലെ ജെ.ഡി.എസ് പരസ്യമായി പ്രകടിപ്പിച്ച കോൺഗ്രസ് വിരോധത്തിെൻറയും ബി.ജെ.പി അനുഭാവത്തിെൻറയും അനുരണനം കൂടിയാണ് വൊക്കലിഗ കേന്ദ്രങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ജയം. കോൺഗ്രസുമായി ഇനിയൊരിക്കലും സഖ്യമുണ്ടാവില്ലെന്ന് ജെ.ഡി.എസ് നേതാവായ എച്ച്.ഡി. കുമാരസ്വാമി ആവർത്തിച്ചതിന് പിന്നാലെയായിരുന്നു ആർ.ആർ നഗർ, സിറ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്.
ഇൗ രണ്ടു മണ്ഡലങ്ങളിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, ജെ.ഡി.എസ്, ബി.ജെ.പി എന്നീ പാർട്ടികൾക്ക് ലഭിച്ച വോട്ടും മണ്ഡലത്തിെൻറ പാരമ്പര്യവും സൂക്ഷ്മമായി പരിശോധിച്ചാൽ ബി.ജെ.പി ജയത്തിൽ ജെ.ഡി.എസ് വഹിച്ച പെങ്കന്താണെന്ന് വ്യക്തമാവും. കർണാടകയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ജെ.ഡി.എസിെൻറ സ്ഥിതി ഇതിലും ദയനീയമാവാനാണ് സാധ്യത.
അതേസമയം, തോൽവി കോൺഗ്രസിന് നൽകുന്ന ചില മുന്നറിയിപ്പുകളുമുണ്ട്. സിറയിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചു ജയിച്ച രാജേഷ് ഗൗഡ മുൻ കോൺഗ്രസ് എം.പിയുടെ മകൻ കൂടിയാണ്. അദ്ദേഹത്തിന് കോൺഗ്രസ് ടിക്കറ്റിന് പരിഗണിക്കാതിരുന്നതിനെ പാർട്ടി ചുമതലയുളള എ.െഎ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെ വാല തന്നെ കെ.പി.സി.സിയെ വിമർശിച്ചിരുന്നു. സ്വയം നവീകരണമില്ലാതെ കോൺഗ്രസിനും ഏറെയൊന്നും മുന്നോട്ടുപോവാനാവില്ല.
2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 103 സീറ്റുമായി ബി.ജെ.പിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ഇല്ലാതിരുന്നതോടെ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യം രൂപവത്കരിച്ച് അധികാരത്തിലേറിയതും നാണംകെട്ട കസേരക്കളിക്കൊടുവിൽ സഖ്യം തകർന്ന് ബി.ജെ.പിക്ക് വളമായതും പിന്നീട് കണ്ടു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 28ൽ 25 സീറ്റും നേടി.
സഖ്യ സർക്കാറിനെ വീഴ്ത്താൻ 17 എം.എൽ.എമാരെ രാജിെവപ്പിച്ച യെദിയൂരപ്പ 2019ലെ ഉപതെരഞ്ഞെടുപ്പിൽ ഇവരിൽ 13 പേരെ മത്സരിപ്പിച്ച് 11 പേരെയും വിജയിപ്പിച്ചു. ഹുൻസൂരിൽ എച്ച്. വിശ്വനാഥും ഹൊസക്കോെട്ടയിൽ എം.ടി.ബി നാഗരാജും മാത്രമാണ് തോറ്റത്. വിശ്വനാഥിനെയും നാഗരാജിനെയും ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന ആർ. ശങ്കറിനെയും എം.എൽ.സിയാക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച കേസിൽ നിന്ന് വിടുതൽ നേടി ആർ.ആർ നഗറിൽ മുനിരത്നയും ജയിച്ചെത്തുേമ്പാൾ അക്കൂട്ടത്തിൽ പ്രതാപ് ഗൗഡ പാട്ടീൽ (മസ്കി) മാത്രമാണ് ഇനി മത്സരം കാത്തിരിക്കുന്നത്. രാജിവെച്ച 17ാമനായ ശിവാജി നഗർ എം.എൽ.എ റോഷൻ ബെയ്ഗിനെ ബി.ജെ.പി നേരത്തേതന്നെ കൈയൊഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.