ശിവാനന്ദ പൂജാരി, ഭാര്യ ശോഭ പൂജാരി

യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ് തൂങ്ങി മരിച്ചു

മംഗളൂരു: ഉള്ളാൾ പീലറു പഞ്ചൻധ്യാന ദേവസ്ഥാനം പരിസരത്ത് താമസിക്കുന്ന യുവതിയെ വീട്ടിലും ഭർത്താവിനെ പുറത്തും മരിച്ച നിലയിൽ കണ്ടെത്തി. ശിവാനന്ദ പൂജാരി (55), ഭാര്യ ശോഭ പൂജാരി (45) എന്നിവരാണ് മരിച്ചത്.

ശോഭയുടെ മൃതദേഹം വീട്ടിലെ കട്ടിലിൽ ശ്വാസം മുട്ടി ജീവൻ പോയ നിലയിലായിരുന്നു. ശിവാനന്ദയുടെ ജഡം വീട്ടുപരിസരത്തെ മരക്കൊമ്പിൽ തൂങ്ങിയതായും കണ്ടു. യുവതിയെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഉള്ളാൾ പൊലീസ് പറഞ്ഞു.

അയലത്തെ വീട്ടിൽ നിന്ന് ശോഭ വ്യാഴാഴ്ച രാവിലെ പത്തിന് വളം വാങ്ങിയിരുന്നതായി അന്വേഷണത്തിൽ അറിവായി. ബംഗളൂരുവിൽ ജോലി ചെയ്യുന്ന കാർത്തിക് അമ്മയെയും അച്ഛനെയും വിളിച്ചെങ്കിലും മൊബൈൽ ഫോൺ എടുക്കാത്തതിനാൽ അയൽവാസികളെ അറിയിക്കുകയായിരുന്നു. ഇവരാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

പെയിന്റിങ് തൊഴിലാളിയായ ശിവാനന്ദയും ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടെന്ന് അയൽക്കാർ പൊലീസിനോട് പറഞ്ഞു. ദമ്പതികളുടെ മൂത്ത മകൻ കാർത്തിക്കിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. 

Tags:    
News Summary - The woman was strangled and her husband hanged himself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.