ന്യൂഡൽഹി: വേശ്യാവൃത്തിക്കു ക്ഷണിച്ചുവെന്ന് ആരോപിച്ച് രണ്ടു വനിതകൾക്കെതിരെ 14 വർഷം മുമ്പ് എടുത്ത കേസ്, പല അവ്യക്തതകൾ ഉണ്ടെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. വേശ്യാവൃത്തിക്കു വേണ്ടി ‘പ്രേരിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും’ ചെയ്തുവെന്ന് ആരോപിച്ച് ഡൽഹി ഭജൻപുര പൊലീസ് അനാശ്യാസ നിരോധന നിയമപ്രകാരം എടുത്ത കേസിലാണ് ജഗ്ജിത് നഗർ ന്യൂ ഉസ്മാൻപുർ പ്രദേശവാസികളായ വനിതകളെ മെേട്രാപൊളിറ്റൻ കോടതി വെറുതെവിട്ടത്.
അനാശ്യാസ പ്രവർത്തനം നടക്കുന്നവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ 2008ലാണ് വീട് റെയ്ഡ് ചെയ്ത് ഇരുവർക്കുമെതിരെ കേസെടുത്തതെന്നായിരുന്നു പ്രേസിക്യൂഷൻ വാദം.
സ്വാഭാവിക സംശയത്തിനപ്പുറം അനാശ്യാസം തെളിയിക്കുന്നതിനുള്ള തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും സംഭവവികാസങ്ങൾ വിശദീകരിക്കുന്നതിൽ പലവിധത്തിലുള്ള അവ്യക്തതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അനാശ്യാസ നിരോധന നിയമം വേശ്യാവൃത്തി നിയമവിരുദ്ധമാക്കുന്നില്ലെന്നു വ്യക്തമാക്കിയ കോടതി, വേശ്യാലയ നടത്തിപ്പ്, ഇത്തരം പ്രവൃത്തിയിൽ നിന്ന് വരുമാനം നേടൽ, ഇതിനുവേണ്ടി പ്രലോഭിപ്പിക്കൽ തുടങ്ങിയവയാണ് ഈ നിയമപ്രകാരം കുറ്റകൃത്യമെന്നും വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.