ചെന്നൈ: കാട്ടുതീയിൽ നിരവധി പേരുടെ ജീവനെടുത്ത കൊളുക്കുമല ഉൾപ്പെട്ട വനപ്രദേശത്തെ വൻ തീപിടിത്തങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി െഎ.എസ്.ആർ.ഒയുടെ കീഴിലുള്ള ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെൻറർ (എൻ.ആർ.എസ്.സി). കൊളുക്കുമലയും കൊരങ്ങിണി മേഖലയും ഉൾപ്പെട്ട തേനി വനം മേഖലയിൽ കഴിഞ്ഞ ആറുദിവസത്തിനിടെ ശക്തമായ 32 തീപിടിത്തങ്ങളുണ്ടായിട്ടുണ്ടെന്ന് എൻ.ആർ.എസ്.സി വ്യക്തമാക്കി.
ബോഡി കുന്നുകൾ, അകമലെ, കൊരങ്ങിണി, കോത്തഗുഡി മേഖലകളിൽ മാർച്ച് ആറിനും 11നുമിടയിൽ 32 വൻ തീപിടിത്തങ്ങളാണ് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നടത്തിയ പഠനത്തിൽ വെളിവായത്. ദുരന്ത മുന്നറിയിപ്പിെൻറ ഭാഗമായി തമിഴ്നാട് വനംവകുപ്പിന് വിവരം കൈമാറിയിട്ടുണ്ടെന്നും കേന്ദ്ര ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി വേനൽക്കാലത്ത് പശ്ചിമഘട്ട മലനിരകളിൽ കാട്ടുതീ വ്യാപകമാണ്. കൊരങ്ങിണി മേഖലയിലുണ്ടായ തീ എൻ.ആർ.എസ്.സി തിരിച്ചറിഞ്ഞതായി ചെയർമാൻ കെ. ശിവൻ പറഞ്ഞു.
ചെന്നൈ ട്രക്കിങ് ക്ലബിന് ടെക്കികളുടെ പിന്തുണ
െചന്നൈ: കൊരങ്ങിണി മലയിേലക്കുള്ള ട്രക്കിങ് സംഘാടകരായ ചെന്നൈ ട്രക്കിങ് ക്ലബിെനതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ടെക്കികളുടെ വൻ നിര സമൂഹമാധ്യമങ്ങളിൽ രൂപെപ്പടുന്നു. ബെൽജിയം സ്വദേശിയായ പീറ്റർ വാൻ ഗെയ്ത് സ്ഥാപിച്ച സാഹസിക പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ക്ലബിെനക്കുറിച്ച് ദുരൂഹമായ വാർത്തകളാണ് പുറത്തുവരുന്നത്. െഎ.ടി മേഖലയിലുള്ള യുവതീ യുവാക്കളാണ് ക്ലബുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നത്. 40,000ത്തോളം അംഗങ്ങളുണ്ടെന്നാണ് ക്ലബിെൻറ വെബ്സൈറ്റിൽ പറയുന്നത്.
കൊരങ്ങിണി മലയിലേക്ക് അനധികൃതമായി ട്രക്കിങ് സംഘടിപ്പിച്ച വിഷയത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയതിനെ തുടർന്ന് ക്ലബ് നടത്തിപ്പുകാർ ഒാഫിസ് പൂട്ടി മുങ്ങിയിരിക്കുകയാണ്. നടത്തിപ്പുകാരിൽ പ്രധാനി പീറ്ററിനെ പൊലീസ് അന്വേഷിച്ചുവരുന്നുണ്ട്. ഇതിനിടെ, ഒാഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടം വാടകക്ക് നൽകാനുെണ്ടന്ന് കാണിച്ച് പീറ്റർ ഫേസ്ബുക്കിൽ നൽകിയ സന്ദേശം സമൂഹമാധ്യമങ്ങളിൽ ൈവറലാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.