ബംഗളൂരു: ഒരുമണിക്കൂർ നേരം പെയ്ത വേനൽമഴയിൽ ബംഗളൂരു നഗരത്തിലെ റോഡുകൾ വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസം ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തിയ റോഡ് ഉൾപ്പെടെ മുട്ടറ്റം വെള്ളത്തിൽ മുങ്ങി. പുഴപോലെ വെള്ളമൊഴുകുന്ന റോഡിലൂടെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങൾ കോൺഗ്രസ് നേതാവ് ശ്രീവത്സ ട്വിറ്ററിൽ പങ്കുവെച്ചു.
‘പ്രധാനമന്ത്രി മോദി റോഡ്ഷോ നടത്തിയ അതേ റോഡുകളാണിത്. അടുത്ത തെരഞ്ഞെടുപ്പ് വരെ അദ്ദേഹത്തിന് ഇനി ഷോ ഉണ്ടാകില്ല. പക്ഷേ, 40% കമീഷൻ ബി.ജെ.പിയുടെ ഭരണം കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബംഗളൂരുവിലെ ജനങ്ങൾ അടിസ്ഥാന സൗകര്യങ്ങളിൽ കടുത്ത പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്’ ശ്രീവത്സ ട്വിറ്ററിൽ കുറിച്ചു. മോദിയുടെ റോഡ്‌ഷോയിൽ വിതറിയ പൂക്കൾക്കായി ചിലവഴിച്ച പണം ഉണ്ടായിരുന്നെങ്കിൽ നഗരത്തിലെ കിലോമീറ്ററുകളോളം ഡ്രെയിനേജ് ശരിയാക്കാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്രീവത്സയുടെ ട്വീറ്റിന്റെ പൂർണരൂപം:
‘40% കമീഷൻ ബി.ജെ.പി സർക്കാർ 40% കമീഷനിൽ നിർമിച്ച റോഡുകൾ ഒരു മണിക്കൂർ വേനൽമഴയിൽ പൂർണ്ണമായും വെള്ളത്തിനടിയിലായി! പ്രധാനമന്ത്രി മോദി റോഡ്ഷോ നടത്തിയ അതേ റോഡുകളാണിത്. അടുത്ത തെരഞ്ഞെടുപ്പ് വരെ അദ്ദേഹത്തിന് ഇനി ഷോ ഉണ്ടാകില്ല. പക്ഷേ, 40% കമീഷൻ പറ്റുന്ന ബി.ജെ.പിയുടെ ഭരണം കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബംഗളൂരുവിലെ ജനങ്ങൾ അടിസ്ഥാന സൗകര്യങ്ങളിൽ കടുത്ത പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്
ബംഗളൂരു എന്ന ബ്രാൻഡ് 40% ബി.ജെ.പി നശിപ്പിച്ചു
കർണ്ണാടക എന്ന ബ്രാൻഡ് 40% ബി.ജെ.പി നശിപ്പിച്ചു
വികസനത്തിന്റെ ഗതിവേഗം 40% ബി.ജെ.പി തകർത്തു
സമൂഹത്തിലെ സമാധാനം 40% ബി.ജെ.പി തകർത്തു
മോദിയുടെ റോഡ്‌ഷോയിൽ വിതറിയ പൂക്കൾക്കായി ചിലവഴിച്ച പണം ഉണ്ടായിരുന്നെങ്കിൽ നഗരത്തിലെ കിലോമീറ്ററുകളോളം ഡ്രെയിനേജ് ശരിയാക്കാൻ കഴിയുമായിരുന്നു!’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.