മേധാവിത്തമുള്ള മണ്ഡലങ്ങളിലും ജയം ഉറപ്പിക്കാനാകാതെ അവർ

ഉ​ത്ത​ർ​പ്ര​ദേ​ശ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ങ്ങ​ൾ​ക്കും സ​മു​ദാ​യ​ത്തി​നും മേ​ധാ​വി​ത്വ​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ പോ​ലും ജ​യം ഉ​റ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത നി​സ്സ​ഹാ​യ​ത പ്ര​ക​ടി​പ്പി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ മു​സ്​​ലിം സ​മു​ദാ​യ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ജാ​തി​യും സ​മു​ദാ​യ​വും അ​വ​ർ​ക്കു​ള്ള വോ​ട്ടു​ക​ളും നോ​ക്കി ജ​യ​സാ​ധ്യ​ത നി​ർ​ണ​യി​ച്ച്​ ഓ​രോ പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളെ ഇ​റ​ക്കി​യ യു.​പി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്​​ലിം ഭൂ​രി​പ​ക്ഷ മ​ണ്ഡ​ല​ങ്ങ​ളി​ലെ​ത്തു​മ്പോ​ൾ ആ ​ക​ണ​ക്കു​ക​ളെ​ല്ലാം തെ​റ്റു​ന്ന കാ​ഴ്ച​യാ​ണ്. ബാ​ഗ്​​പ​ത്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ന​വാ​ബ്​ അ​ബ്​​ദു​ൽ ഹ​മീ​ദി​ന് ത​ന്‍റെ പാ​ർ​ട്ടി​യാ​യ രാ​ഷ്ട്രീ​യ ലോ​ക്​​ദ​ളി​ലെ ജാ​ട്ടു​ക​ളു​ടെ വോ​ട്ട്​ മാ​ത്രം കി​ട്ടി​യാ​ൽ ത​ന്നെ മ​ണ്ഡ​ലം പി​ടി​ക്കാം. സ​ഖ്യ​ക​ക്ഷി​യാ​യ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​യി​ലെ യാ​ദ​വ​രു​ടെ വോ​ട്ടും കൂ​ടി ചേ​ർ​ന്നാ​ൽ ന​വാ​ബ്​​ ജ​യി​ക്കാ​തി​രി​ക്കാ​ൻ ഒ​രു ന്യാ​യ​വു​മി​ല്ല.

ബാ​ഗ്​​പ​തി​ലെ ഭൂ​ര​ഹി​ത​ർ​ക്ക്​ ഭൂ​മി പ​തി​ച്ചു കൊ​ടു​ത്ത, 240 വ​ർ​ഷ​ത്തെ ഭ​ര​ണ​പ​രി​ച​യ​മു​ള്ള ന​വാ​ബ്​ കു​ടും​ബ​ത്തി​ന്​ ജാ​തി​മ​ത ഭേ​ദ​മ​ന്യേ ബാ​ഗ്​​പ​തി​ലു​ള്ള സ്വീ​കാ​ര്യ​ത ഇ​തി​ന്​ പു​റ​മെ. എ​ന്നാ​ൽ ജാ​ട്ട്​ സ​മു​ദാ​യ​ത്തി​ൽ നി​ന്ന്​ ഒ​രു സ്ഥാ​നാ​ർ​ഥി​യെ ബി.​ജെ.​പി നി​ർ​ത്തി​യ​തോ​ടെ ഹ​മീ​ദ്​ സ്വ​ന്തം പാ​ർ​ട്ടി അ​ണി​ക​ളു​ടെ വോ​ട്ടു​റ​പ്പി​ക്കാ​ൻ ക​ഠി​ന യ​ത്ന​ത്തി​ലാ​ണ്. ജാ​ട്ടു​ക​ളു​ടെ സ്വ​ന്തം പാ​ർ​ട്ടി​യാ​യ രാ​ഷ്​​​​ട്രീ​യ ലോ​ക്​​ദ​ളി​ന്‍റെ ഏ​റെ ജ​ന​സ്വാ​ധീ​ന​മു​ള്ള മു​സ്​​ലിം മു​ഖ​മാ​യി​ട്ടും​ ഉ​റ​പ്പി​ക്കാ​വു​ന്ന വോ​ട്ടു​ക​ൾ കി​ട്ടു​മെ​ന്ന്​ വി​ശ്വ​സി​ക്കാ​ൻ ഹ​മീ​ദി​നാ​കു​ന്നി​ല്ല.

സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​യു​ടെ കൈ​രാ​ന​യി​ലെ സി​റ്റി​ങ്​ എം.​എ​ൽ.​എ ന​വീ​ദ്​ ഹ​സ​നെ ഗു​ണ്ടാ​നി​യ​മ​ത്തി​ൽ അ​റ​സ്റ്റ്​ ചെ​യ്ത്​ ജ​യി​ലി​ല​ട​ച്ച​തി​നാ​ൽ അ​അ്​​സം​ഖാ​നെ പോ​ലെ അ​വി​ടെ കി​ട​ന്നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ ചോ​ദ്യം ചെ​യ്യാ​നാ​വാ​ത്ത നേ​താ​വാ​യ ന​വീ​ദ്​ ജ​യി​ലി​ന് പു​റ​ത്താ​യി​രു​ന്നെ​ങ്കി​ൽ ജ​യ​മു​റ​പ്പാ​യി​രു​ന്നു എ​ന്ന്​ മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ്​ ജ​നു​വ​രി ആ​റി​ന്​ അ​റ​സ്റ്റ്​ ചെ​യ്ത്​ ജ​യി​ലി​ല​ട​ച്ച​തെ​ന്നാ​ണ്​ ജ​നം പ​റ​യു​ന്ന​ത്. ഹി​ന്ദു​ക്ക​ൾ പേ​ടി​ച്ച്​ കൂ​ട്ട​ത്തോ​ടെ പ​ലാ​യ​നം ചെ​യ്തു​വെ​ന്ന വ്യാ​ജ പ്ര​സ്താ​വ​ന ന​ട​ത്തി കൈ​രാ​ന​യെ ദേ​ശീ​യ ശ്ര​ദ്ധ​യി​ലെ​ത്തി​ച്ച ബി.​ജെ.​പി നേ​താ​വ്​ ഹു​കും സി​ങ്ങി​ന്‍റെ മ​ക​ൾ മൃ​ഗ​ങ്ക​യാ​ണ്​ ന​വീ​ദി​ന്‍റെ എ​തി​രാ​ളി.

മ​ക​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ൽ മു​ൻ ലോ​ക്സ​ഭ എം.​പി കൂ​ടി​യാ​യ മാ​താ​വ് ത​ബ​സ്സു​മാ​യി​രു​ന്നു പ്ര​ചാ​ര​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കേ​ണ്ടി​യി​രു​ന്ന​ത്. ത​ബ​സ്സു​മി​നെ കാ​ണാ​നാ​യി വീ​ട്ടി​ൽ ചെ​ന്ന​പ്പോ​ൾ​ ഗു​ണ്ടാ​നി​യ​മ​പ്ര​കാ​രം ജാ​മ്യ​മി​ല്ല കു​റ്റ​ങ്ങ​ൾ ചു​മ​ത്തി കേ​സ്​ എ​ടു​ത്ത​തി​നാ​ൽ അ​വ​ർ പു​റ​ത്ത്​ വ​രാ​തെ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​ണ്​. ഉ​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും അ​സാ​ന്നി​ധ്യ​ത്തി​ൽ മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളാ​ണ്​ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. സ്വ​ന്തം പാ​ർ​ട്ടി​യി​ലെ യാ​ദ​വ​രും സ​ഖ്യ​ക​ക്ഷി​യാ​യ ആ​ർ.​എ​ൽ.​ഡി​യി​ലെ ജാ​ട്ടു​ക​ളും ന​വീ​ദി​ന്​ വോ​ട്ടു​ചെ​യ്യു​മെ​ന്ന്​ ഉ​റ​പ്പി​ല്ല. മു​റാ​ദാ​ബാ​ദി​ലും സം​ഭ​ലി​ലും സ​ഹാ​റ​ൻ​പു​രി​ലും ജ​യ​സാ​ധ്യ​ത​യു​ള്ള പ​ല മു​സ്​​ലിം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും ഭാ​വി സ​മാ​ന​മാ​യ ത​ര​ത്തി​ൽ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. അ​തേ​സ​മ​യം മു​സ്​​ലിം ഭൂ​രി​പ​ക്ഷ മ​ണ്ഡ​ല​ങ്ങ​ളി​ൽ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി നി​ർ​ത്തി​യ ജാ​ട്ടു​ക​ളും യാ​ദ​വ​രു​മ​ട​ക്ക​മു​ള്ള മ​റ്റു​ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ മു​സ്​​ലിം വോ​ട്ടു​ക​ൾ വീ​ഴു​മെ​ന്നു​റ​പ്പാ​ണ്. മു​സ​ൽ​മാ​ൻ അ​ല്ലാ​​തെ എ​ങ്ങോ​ട്ടു​പോ​കു​മെ​ന്നാ​ണ്​ ന​വാ​ബി​ന്‍റെ വ​ലം​കൈ​യാ​യ അ​ഡ്വ. സ​ന്ത്​ രാ​ജ്​ ചോ​ദി​ച്ച​ത്.

Tags:    
News Summary - They are also unable to secure victory in the dominant constituencies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.