ഡൽഹി: കോടതിവളപ്പിലെ സംഘർഷത്തിനിടെ അഭിഭാഷകർ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ പൊലീസുകാർക്ക ് പിന്തുണയുമായി പുതുച്ചേരി ലഫ്.ഗവർണറും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ കിരൺ ബേദി. നീതിപൂർവ്വം, നിർഭയം, ഉത്തരവാ ദിത്തതോടെ പൊലീസ് യൂനിഫോമിൽ ജോലി ചെയ്യുന്ന സ്ത്രീകളെയും പുരുഷൻമാരെയും മേലുദ്യോഗസ്ഥർ സംരക്ഷിക്കണമെന ്ന് കിരൺ ബേദി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
തീസ് ഹസാരി കോടതി വളപ്പിൽ നവംബർ രണ്ടിനുണ്ടായ സംഘർഷത്തിൽ പൊലീസുകാരെ മർദിച്ച അഭിഭാഷകർക്കെതിരെ മുതിർന്ന ഉദ്യോഗസ്ഥർ നടപടിയെടുത്തിരുന്നില്ല. അവകാശങ്ങളും ചുമതലകളും ഒരേ നാണയത്തിെൻറ ഇരുവശങ്ങളാണെന്ന് ഓർക്കണമെന്നും ബേദി വ്യക്തമാക്കി.
പൊലീസിന് പ്രത്യേക വിജിലൻസ് വകുപ്പുകളും വകുപ്പുതല അന്വേഷണ സംവിധാനവുമുണ്ട്. അതിനാൽ, പൊലീസിെൻറ വീഴ്ചകളും ചുമതലകളും കർശനമായി പരിശോധിക്കേണ്ടത് വകുപ്പിെൻറ തന്നെ കടമയാണെന്നും കിരൺ ബേദി ചൂണ്ടിക്കാട്ടി.
കിരൺ ബേദി തിരികെ സർവീസിൽ വരണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളും ബാനറുകളും സമരത്തിനിടെ ഒരു വിഭാഗം പൊലീസുകാർ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുകാരെ പിന്തുണച്ച് കിരൺ ബേദി രംഗത്തെത്തിയത്.
ജോലിക്കിടെ തങ്ങളെ മർദിച്ച അഭിഭാഷകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് പൊലീസുകാർ ചൊവ്വാഴ്ച പണിമുടക്കി തെവിലേക്കിറങ്ങുകയായിരുന്നു. പരിക്കേറ്റ പൊലീസുകാർക്ക് 25,000 രൂപ നഷ്ടപരിഹാരം, അഭിഭാഷകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുക, സമരം ചെയ്തവർക്കെതിരെ നടപടി എടുക്കരുത് തുടങ്ങിയ പൊലീസിെൻറ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് രാത്രിയാണ് സമരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.