മുംബൈ: മുംബൈയിൽ ഗോരേഗാവ് സ്റ്റേഷനിൽ ട്രെയിൻ കയറാനെത്തിയ സാക്കിർ അഹമ്മദ് ശൈഖ് അക്ഷരാർഥത്തിൽ രണ്ടാം ജന്മത്തിന്റെ അമ്പരപ്പിലാണ്.
ഓടുന്ന ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിൽപ്പെട്ട ഇയാളെ അദ്ഭുതകരമായി രക്ഷപ്പെടുത്തിയത് ഗോരെഗാവ് പോലീസ് സ്റ്റേഷനിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ബാലാസാഹേബ് ധാഗെയാണ്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഗോരെഗാവ് പോലീസ് സ്റ്റേഷനിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ബാലാസാഹേബ് ധാഗെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ട്രെയിനിനായി കാത്തിരിക്കുകയായിരുന്നു.
ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിൽപ്പെട്ടയാളെ പാളത്തിൽനിന്ന് വലിച്ചുകയറ്റുന്നു
വാഷിയിൽ താമസിക്കുന്ന സാക്കിർ അഹമ്മദ് ശൈഖ് (56) പനവേലിലേക്ക് ട്രെയിനിൽ കയറാൻ തുടങ്ങുമ്പോഴാണ് പ്ലാറ്റ് ഫോമിൽനിന്ന് പാളത്തിലേക്ക് വീണത് ധാഗെ കാണുന്നത്.
ഉടൻതന്നെ അതിവേഗത്തിൽ ഓടിവന്ന് ഇയാളുടെ കൈ പിടിച്ചുവലിച്ച് പാളത്തിൽനിന്ന് വലിച്ചുകയറ്റുകയായിരുന്നു. സ്ത്രീകളുടെ കമ്പാർട്ടുമെന്റിൽ അബദ്ധത്തിൽ കയറിയ ഇയാൾ പുരുഷന്മാരുടെ കമ്പാർട്ടുമെന്റിലേക്ക് മാറിക്കയറുമ്പോഴായിരുന്നു പാളത്തിലേക്ക് വീണത്.
കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ശൈഖ് കുടുംബത്തെ കാണാൻ മുംബൈയിൽ എത്തിയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.