കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ വേണ്ടി ജോലി രാജി വെച്ച് ബാങ്ക് ഉദ്യോഗസ്ഥൻ

ജബൽപുർ: അകലെ നിന്നു നോക്കുമ്പോൾ ഒരു സാധാരണ മനുഷ്യനാണ് ആഷിഷ് താക്കുർ എന്ന ഈ 42കാരൻ. രണ്ട് കുട്ടികളുള്ള, കുടുംബവുമായി ജീവിക്കുന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥൻ. എന്നാൽ കോവിഡ് മഹാമാരി നാടെങ്ങും പടർന്നുപിടിച്ചതിൽ പിന്നെ ഇദ്ദേഹത്തിന്‍റെ ജീവിതം ശവശരീരങ്ങൾക്കൊപ്പമാണ്.

മധ്യപ്രദേശിലെ ജബൽപുരിൽ താമസിക്കുന്ന ഇദ്ദേഹം ആരോരുമില്ലാത്ത ശവശരീരങ്ങൾ പത്തിരുപത് വർഷങ്ങളായി ദഹിപ്പിച്ചുവരികയാണ്. എന്നാൽ കോവിഡ് പടർന്നുപിടിച്ചതോടെ തന്‍റെ സേവനമേഖലയുടെ വ്യാപ്തി വർധിപ്പിച്ചേ മതിയാവൂ എന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. 'മോക്ഷ' എന്ന ബാനറിൽ 45 പേരടുങ്ങുന്ന ടീമാണ് ആഷിഷിനോടൊപ്പം ഇപ്പോൾ ഇതിനുവേണ്ടി പ്രവർത്തിക്കുന്നത്.

കോവിഡ് രണ്ടാംതരംഗം താക്കൂറിനും ടീമിനും ശ്വാസം പോലും വിടാൻ കഴിയാത്ത അത്ര തിരക്കാണ് നൽകിയത്. പതിനഞ്ചോ അതിൽ കൂടുതലോ മൃതദേഹങ്ങൾ വരെ ഇവർ ഒരു ദിവസം സംസ്ക്കരിക്കുന്നു. വീട്ടുകാർക്ക് അന്ത്യകർമങ്ങൾ നിർവഹിക്കാൻ കഴിയാത്ത മൃതദേഹങ്ങളും ഇതിൽ ഉൾപ്പെടും.

രണ്ടു മാസം മുൻപാണ് സംസ്ക്കാര കർമങ്ങളിൽ മുഴുവൻ സമയവും ചിലവഴിക്കാൻ വേണ്ടി അദ്ദേഹം ബാങ്കിലെ ജോലി രാജിവെച്ചത്. രണ്ടു ജോലികൾ ഒരേ സമയത്ത് ചെയ്യാൻ തനിക്കാവില്ല എന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. അതായത് ബാങ്കറുടേയും സാമൂഹ്യപ്രവർത്തകന്‍റേയും ജോലി ഒരുമിച്ചുകൊണ്ടുപോകുക പ്രയാസമാണ്. അതിനാലാണ് ജോലി രാജി വെച്ചത് എന്നാണ് വിശദീകരണം.

Tags:    
News Summary - This Jabalpur banker quit his job to focus on his ‘duty’ cremating & burying Covid bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.