'വെറുതെ വിടില്ല'; രാജ്യത്തെ യുവാക്കളോട് അനീതി കാണിക്കുന്നത് ദേശീയ പാപമെന്ന് യോ​ഗി ആദിത്യനാഥ്

ലഖ്നോ: യുവാക്കളോട് ചെയ്യുന്ന അനീതി ദേശീയ പാപമാണെന്നും യുവാക്കളുടെ ഭാവി വെച്ച് കളിക്കുന്നവരെ വെറുതെ വിടില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഇത്തരക്കാരോട് സഹിഷ്ണുത കാണിക്കാത്ത നയമാണ് തൻ്റെ സർക്കാർ പിന്തുടരുന്നതെന്നും യോ​ഗി പറഞ്ഞു. ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് യു.പി സർക്കാർ അടുത്തിടെ നടത്തിയ പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷ റദ്ദാക്കുകയും ആറ് മാസത്തിനുള്ളിൽ വീണ്ടും പരീക്ഷ നടത്താൻ ഉത്തരവിടുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.

തെരഞ്ഞെടുക്കപ്പെട്ട 1782 പേർക്ക് നിയമനക്കത്ത് നൽകുന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. റിക്രൂട്മെന്റ് പരീക്ഷകൾ കൃത്യമായും സത്യസന്ധമായും നടക്കുന്നില്ലെങ്കിൽ അതിനർത്ഥം യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണെന്നതാണെന്ന് സർക്കാർ ആദ്യമേ വ്യക്തമാക്കിയിരുന്നു. യുവാക്കളോട് അനീതി കാണിച്ചാൽ അതൊരു ദേശീയ പാപമാണ്. രാജ്യത്തെ യുവാക്കളോട് ആരാണോ അനീതി കാണിക്കുന്നത് അവരോട് അസഹിഷ്ണുത പുലർത്തുമെന്ന് സർക്കാർ ആദ്യം ദിവസം മുതൽ പ്രതിജ്ഞയെടുത്തിരുന്നു. അത്തരക്കാരോട് ശക്തമായ ഭാഷയിൽ തിരിച്ചടിക്കുകയാണ് ലക്ഷ്യമെന്നും യോ​ഗി ആദിത്യനാഥ് പറ‍ഞ്ഞു. യുവാക്കളുടെ ഭാവി പ്രോത്സാഹിപ്പിക്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നമാണ്. അതുതന്നെയാണ് ഇരട്ട എഞ്ചിൻ സർക്കാരിന്റേയും ലക്ഷ്യം. രാജ്യത്തെ യുവാക്കളുടെ അവകാശങ്ങൾ നേടിയെടുക്കാൻ പ്രവർത്തിക്കുകയാണ് സർക്കാരെന്നും യോ​ഗി കൂട്ടിച്ചേർത്തു.

അതേസമയം ചോദ്യപ്പേപ്പർ ചോർച്ചയെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ഉദ്യോ​ഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - those who [lays with the lives of youth won't be spared says Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.