ബംഗളൂരു: കർണാടകയിെല ബെല്ലാരിയിൽ ഭിക്ഷക്കാരന് ആദരാഞ്ജലിയർപ്പിക്കാൻ തടിച്ചുകൂടിയത് ആയിരങ്ങൾ. റോഡ് അപകടത്തെ തുടർന്നായിരുന്നു ബസവ എന്ന ഹുച്ച ബസ്യയുടെ മരണം. മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന 45വയസായ ഹുച്ചക്ക് ഒരു രൂപ ഭിക്ഷ നൽകിയാൽ ഭാഗ്യം വരുമെന്നായിരുന്നു പ്രദേശവാസികളുടെ വിശ്വാസം.
നവംബർ 12ന് ഹുച്ച ബസ്യയെ ബസ് ഇടിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്ച മരിച്ചു. ഞായറാഴ്ചയായിരുന്നു ഹുച്ചയുടെ സംസ്കാര ചടങ്ങുകൾ. ഹുച്ചക്ക് വിട നൽകാനായി ആയിരക്കണിക്ക് പേർ ബാനറുകളും മറ്റുമായി നഗരത്തിലെത്തുകയായിരുന്നു. ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെയാണ് അദ്ദേഹത്തിന്‍റെ മൃതദേഹം റോഡിലൂടെ സംസ്കാരത്തിനായി കൊണ്ടുപോയത്.
നിരവധിപേർ ഹുച്ചയുമായുണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. അപ്പാജി (പിതാവ്) എന്നാണ് നിരവധിപേർ അദ്ദേഹത്തെ വിളിച്ചിരുന്നത്. ഭിക്ഷയായി ഒരു രൂപമാത്രമാണ് അദ്ദേഹം സ്വീകരിക്കുക. കൂടുതൽ പണം നൽകിയാൻ തിരിച്ചുനൽകും. നിർബന്ധിച്ച് പണം നൽകിയാൽ പോലും ഒരു രൂപയിലധികം സ്വീകരിക്കില്ല.
നിരവധി രാഷ്ട്രീയക്കാരോട് ഉൾപ്പെടെ അടുത്തബന്ധം ഹുച്ച പുലർത്തിയിരുന്നു. അദ്ദേഹത്തിന്‍റെ ആശംസക്ക് പകരമായി ബഹുമാനമാണ് എല്ലാവരും തിരിച്ചുനൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.