ന്യൂഡൽഹി: സംയുക്ത കിസാൻ മോർച്ച ഇന്ന് ന്യൂഡൽഹിയിലെ രാംലീല ഗ്രൗണ്ടിൽ കിസാൻ റാലി സംഘടിപ്പിം. സംഘാടകരുടെ അഭിപ്രായത്തിൽ, ഏകദേശം 20,000 മുതൽ 25,000 വരെ കർഷകർ പങ്കെടുക്കും. കഴിഞ്ഞ ദിവസം രാത്രിമുതൽ തന്നെ കർഷകർ എത്തിത്തുടങ്ങി.
ഡൽഹി ട്രാഫിക് പൊലീസ് കർശന നിബന്ധനകളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാന നിരത്തുകളിൽ ഒന്നും കർഷകർ കൂട്ടത്തോടെ കടക്കാതിരിക്കാനുള്ള മുൻകരുതലുകളും പൊലീസ് എടുത്തിട്ടുണ്ട്. ട്രാഫിക് നിയന്ത്രണങ്ങളുള്ള റോഡുകൾ സംബന്ധിച്ചും ഡൽഹി ട്രാഫിക് പൊലീസ് നിർദേശം പുറപ്പെടുവിച്ചുകഴിഞ്ഞു.
സർക്കാർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുക, കർഷകർക്ക് മിനിമം സഹായ വില ഉറപ്പാക്കുക, കർഷക യൂണിയൻ നേതാക്കൾക്കെതിരായ പ്രതികാര നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ജന്തർമന്ദറിൽ ഏകദിന പ്രതിഷേധ ധർണ നടക്കുന്നത്. പഞ്ചാബ്, ഹരിയാന, യു.പി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് പതിനായിരക്കണത്തിന് കർഷകർ ഇന്നലെ രാത്രി മുതൽ ദില്ലിയിലേക്ക് പ്രവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.