ന്യൂഡൽഹി: രാജ്യം കോവിഡ് വ്യാപനത്തിൽ വിറങ്ങലിച്ച് നിൽക്കുേമ്പാൾ കൊള്ളലാഭത്തിന് മരുന്ന് വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന റെംഡിസിവിർ പൂഴ്ത്തിവെച്ച് അമിത വിലക്ക് വിറ്റ മൂന്ന് പേരാണ് പിടിയിലായത്. ഒരു വയൽ റെംഡിസിവിർ 70000 രൂപക്കാണ് ഇവർ വിറ്റിരുന്നത്.
അറസ്റ്റിലായ ലികിത് ഗുപ്ത, അനുജ് ജെയിൻ എന്നിവർ മെഡിക്കൽ സ്റ്റോർ ഉടമകളാണ്. അറസ്റ്റിലായ മൂന്നാമൻ ആകാശ് വെർമ ആഭരണ കച്ചവടക്കാരനാണ്.
കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്കും ഒാക്സിജനും വലിയ ക്ഷാമം അനുഭവിക്കുന്നതിനിടെയിലാണ് കരിഞ്ചന്തയും സജീവമാകുന്നത്. 50000 രൂപ വരെ നൽകിയാണ് പലരും ഒരു ഒാക്സിജൻ സിലിണ്ടർ സ്വന്തമാക്കുന്നത്. ഉത്തർ പ്രദേശ്, ഡൽഹി പോലുള്ള സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം ക്രമാതീതമായതോടെ ആരോഗ്യ സംവിധാനവും മരുന്നടക്കമുള്ളവയുടെ വിതരണവും പൂർണമായും തകർന്ന നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.