മൂന്നു ദിനം, മൂന്ന് രാജ്യങ്ങൾ; മോദിയുടെ വിദേശ പര്യടനം ആരംഭിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിദിന വിദേശ സന്ദർശനത്തിനായി തിങ്കളാഴ്ച പുലർച്ചെ ജർമനിയിലെ ബർലിനിലേക്ക് പുറപ്പെട്ടു. ജർമനി, ഡെൻമാർക്, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിക്കുന്നത്. ഇന്ത്യ-ജർമനി സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.

ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സൺ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവർ ഉൾപ്പെടെ ഏഴുരാജ്യങ്ങളിൽനിന്നുള്ള എട്ട് ലോകനേതാക്കളെ മോദി കാണും. യുക്രെയ്ൻ യുദ്ധപശ്ചാത്തലത്തിൽ റഷ്യക്കെതിരെ ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളും ഒരുമിച്ച സാഹചര്യത്തിനിടെയാണ് പ്രധാനമന്ത്രിയുടെ ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനം.

25 പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. കോവിഡാനന്തര സാമ്പത്തിക പുനരുജ്ജീവനമകും ജർമനിയിൽ നടക്കുന്ന ​പരിപാടികളിലെ സുപ്രധാന അജണ്ട. ജര്‍മന്‍ ചാന്‍സലറായി ഉലാവ് ഷോള്‍സ് അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനത്തില്‍ യുക്രെയ്ൻ യുദ്ധമടക്കം വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകും.

വിദേശ സന്ദർശനത്തിനിടെ 50 പ്രമുഖ ബിസിനസ് പ്രമുഖരുമായി മോദി ചർച്ച നടത്തും. ജർമനിയിൽ നിന്ന് ഡെൻമാർക്കിലേക്കാണ് പോകുന്നത്. ആദ്യമായാണ് പ്രധാനമന്ത്രി ഡെൻമാർക്ക് സന്ദർശിക്കുന്നത്. മൂന്നാം ദിവസമാണ് പാരിസ് സന്ദർശനം. മേയ് നാലിന് മടങ്ങും. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കര്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുള്ള സംഘത്തിലുണ്ട്.

Tags:    
News Summary - three countries in three days; PM Modi kickstarts Europe visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.