മുംബൈ : ദക്ഷിണ കൊറിയൻ സംഗീത ബാൻഡ് ബിടിഎസ് അംഗങ്ങളെ കാണാനുള്ള ആഗ്രഹവുമായി ഒളിച്ചോടുന്ന അനേകം കുട്ടികളുടെയും കൗമാരക്കാരുടെയും വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്.
എന്നാൽ ബിടിഎസിനെ കാണാനുള്ള പണം സംഘടിപ്പിക്കാൻ മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലെ 11ഉം 13ഉം വയസ്സുള്ള മൂന്ന് പെൺകുട്ടികൾ പദ്ധതിയിട്ടത് അവരെ തട്ടിക്കൊണ്ടുപോയി എന്ന് പോലീസിനെ അറിയിച്ച ശേഷം പൂനെയിലേക്ക് കടക്കാനായിരുന്നു. ഇതിനായി ഒമേർഗയിൽ നിന്ന് പൂനെയിലേക്ക് പോകുന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസിലെ ഒരു സ്ത്രീയുടെ ഫോണിൽ നിന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയതായി പോലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞു.
ഒമേർഗയിലെ സ്കൂളിൽ നിന്ന് 3 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്നാണ് പൊലീസിന് ഫോൺകോൾ ലഭിച്ചത് .ഫോൺ ട്രാക്ക് ചെയ്‌ത പൊലീസിന് പൂനെയിലേക്ക് പോകുന്ന ബസിലാണ് ഫോൺ ഉടമ ഉള്ളതെന്ന് മനസ്സിലായി. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പെൺകുട്ടികളെ ബസ്സിൽ നിന്നും കണ്ടെത്തി പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം വീട്ടുകാരോടൊപ്പം വിട്ടയച്ചു.
പൂനെയിൽച്ചെന്ന് ജോലി ചെയ്‌ത് പണം സമ്പാദിച്ചശേഷം ദക്ഷിണ കൊറിയയിലെത്തി ബിടിഎസ് അംഗങ്ങളെ കാണാൻ ആയിരുന്നു കുട്ടികൾ പദ്ധതിയിട്ടതെന്ന് പോലീസിനോട് വെളിപ്പെടുത്തി.ഇക്കഴിഞ്ഞ ഡിസംബർ 27നാണ് പൊലീസിന് ഫോൺ കാൾ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.