പട്ന: നേപ്പാളിലെ ഹോട്ടലിൽനിന്ന് യുവതിക്കൊപ്പം പിടിയിലായ ബിഹാറിലെ മൂന്ന് ജുഡീഷ്യൽ ഓഫിസർമാരെ സർവിസിൽനിന്ന് പിരിച്ചുവിട്ടു.
സമസ്തിപുർ കുടുംബ കോടതിയിലെ പ്രിൻസിപ്പൽ ജഡ്ജി ഹരിനിവാസ് ഗുപ്ത, അറാറിയയിലെ അഡീഷനൽ ജില്ല ജഡ്ജി ജിതേന്ദ്രനാഥ് സിങ്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോമൾ റാം എന്നിവരെയാണ് പിരിച്ചുവിട്ടത്. പട്ന ഹൈകോടതിയുടെതാണ് നടപടി. 2014 ഫെബ്രുവരി 12 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പിരിച്ചുവിടൽ. ഇവർക്ക് വിരമിക്കൽ ആനുകൂല്യങ്ങളും നൽകില്ല.
വിരാട്നഗറിലെ ഹോട്ടലിൽ നേപ്പാൾ പൊലീസ് നടത്തിയ റെയ്ഡിലാണ് യുവതിക്കൊപ്പം മൂവരും പിടിയിലായത്. ഇവരെ പിന്നീട് വിട്ടയച്ചെങ്കിലും ഒരു നേപ്പാൾ ദിനപത്രം ഇതുസംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ പട്ന ഹൈകോടതി നടത്തിയ അന്വേഷണത്തിൽ ഓഫിസർമാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിക്ക് ശിപാർശ ചെയ്തത്. ഇവർ കഴിഞ്ഞവർഷം സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ കോടതി നിരാകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.