ഉന്നാവ്: ഉത്തർപ്രദേശിലെ ഉന്നാവിൽ ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് മൂന്ന് പേർ മരിച്ചു. ഉന്നാവിലെ സിൻഗ്രോസിലെ ദുർഗ ഇൻറർനാഷണൽ ഫാക്ടറിയിലാണ് സംഭവം. ആശിഷ്, ഭജൻലാൽ, ഹാറൂൺ എന്നിവരാണ് മരിച്ചത്. മൂന്ന് പേരും ഫാക്ടറി തൊഴിലാളികളാണ്.
പെയിൻറിൽ നിറം കലർത്തുന്ന ടാങ്കിെൻറ അറ്റകുറ്റ പണികൾക്കായി ടാങ്കിലിറങ്ങിയതായിരുന്നു മൂവരും. പെെട്ടന്ന് ടാങ്കിൽ വിഷവാതകം പരക്കുകയും അപകടത്തിൽ പെടുകയുമായിരുന്നു.
ഇവരെ രക്ഷിക്കാനായി ടാങ്കിലേക്ക് ഇറങ്ങിയ ഹരിറാം, അഖിലേഷ് എന്നീ തൊഴിലാളികളും വിഷവാതകം ശ്വസിച്ച് ഗുരുതരാവസ്ഥയിലായി. ഇവരെ ആശുപരതിയിലേക്ക് മാറ്റി.
മലിന ജലത്തിൽ നിന്ന് ഉയർന്ന വിഷ വാതകമാണ് മരണത്തിനിടയാക്കിയത്. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് അഞ്ചു പേരെയും പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.