അതിവേഗതയിൽ ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് രണ്ടു കുട്ടികൾക്കും യുവതിക്കും ദാരുണാന്ത്യം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ​േബ്ലാക്ക് ഡെവലപ്മെന്റ് ഓഫിസർ അതിവേഗതയിൽ ഓടിച്ചുവന്ന കാർ ഇടിച്ച് 36കാരിക്കും അവരുടെ മരുമക്കളായ രണ്ട് പെൺകുട്ടികൾക്കും ദാരുണാന്ത്യം. ഏഴും പത്തും വയസ്സുള്ള കുട്ടികളാണ് മരിച്ചത്.

റീന നാഗിയെന്ന യുവതിയും അൻവിത നാഗി, അഗ്രിമ നാഗി എന്നീ പെൺകുട്ടികളും റോഡരികിലൂടെ നടന്നുപോവുന്നതും തെറ്റായ ദിശയിലൂടെ അതിവേഗതയിൽ വന്ന കാർ ഇവരെ ഇടിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു.​​​ഇടിയുടെ ആഘാതത്തിൽ ഒരാൾ റോഡരികിലെ കനാലിലേക്ക് തെറിച്ചുവീഴുന്നതും കാണാം.

േബ്ലാക്ക് ഡെവലപ്മെന്റ് ഓഫിസർ ഡി.പി ചമോലിയാണ് വാഹനമോടിച്ചതെന്നും ഇയാളെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പറഞ്ഞു. റീന സംഭവ സ്ഥലത്തും പെൺകുട്ടികൾ ആശുപത്രിയിലേക്കുള്ള വഴി മധ്യേയും മരണമടഞ്ഞു. പരിക്കേറ്റ രണ്ടു പേരെ ആ​ശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Three killed, two injured after being run over by speeding car driven by Uttarakhand official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.