ന്യൂഡൽഹി: സിഗ്‌നേച്ചർ ബ്രിഡ്ജിന് സമീപം ട്രാഫിക് സർക്കിളിൽ നിയോഗിച്ചിരുന്ന പൊലീസുകാരനെ കത്തിക്ക് കുത്തി കൊള്ളയടിച്ച മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എച്ച്.സി മോഹിത് എന്ന പൊലീസുകാരനാണ് ആക്രമണത്തിന് ഇരയായത്. രണ്ട് പ്രതികൾ ചേർന്ന് പൊലീസുകാരനെ ആക്രമിച്ച ശേഷം മൂന്നാം പ്രതിയുടെ കടയിൽ പൊലീസുകാരന്റെ മൊബൈൽ ഫോൺ വിൽക്കുകയായിരുന്നു. ഖുജ്‌ലി എന്ന ആരിഫ്, കല്ലുവ എന്ന ആബിദ്, സുൽഫി എന്ന അനൂപ് എന്നിവരാണ് അറസ്റ്റിലായത്.
പൊലീസുകാരന്റെ എ.ടി.എം കാർഡ് ഉപയോഗിച്ച് ഇവർ 63,000 രൂപ പിൻവലിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതികളിൽനിന്ന് ആറ് കൂടിയ മൊബൈൽ ഫോണുകൾ, നാല് എ.ടി.എം കാർഡുകൾ, സിം കാർഡുകൾ, 60,000 രൂപ കണ്ടെടുത്തതായയും പൊലീസ് അറിയിച്ചു. മാർച്ച് 29 ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സിഗ്നേച്ചർ ബ്രിഡ്ജിന് സമീപം ട്രാഫിക് സർക്കിൾ മോഡൽ ടൗണിൽ ജോലി ചെയ്തിരുന്ന എച്ച്.സി മോഹിതിനെ പ്രതികൾ കുത്തിയതിന് ശേഷമാണ് കൊള്ള നടത്തിയതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.