ഛത്തിസ്ഗഢിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് നക്സലുകൾ കൂടി കൊല്ലപ്പെട്ടു

റായ്പൂർ: തെലങ്കാനയുമായി അതിർത്തി പങ്കിടുന്ന ഛത്തിസ്ഗഢിലെ ബീജാപൂർ ജില്ലയിലെ വനമേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് നക്സലുകൾ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

തെലങ്കാനയിലെ നക്സൽ വിരുദ്ധ സേനയായ ഗ്രേഹൗണ്ട്‌സ്, രഹസ്യ നീക്കത്തിലൂടെയാണ് പൂജാരി കങ്കർ വനത്തിൽ ഏറ്റുമുട്ടലിനൊടുവിൽ നക്സലുകളെ കൊലപ്പെടുത്തിയത്. ഗ്രേഹൗണ്ട്‌സിനെ സഹായിക്കാൻ ഛത്തീസ്ഗഢ് പൊലീസിന്റെ സംഘവും വനത്തിനുള്ളിൽ ഉണ്ടായിരുന്നു.

ഏറ്റുമുട്ടലിൽ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടതായും സംഭവസ്ഥലത്തുനിന്ന് ആയുധങ്ങൾ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. ഈ ആഴ്ച ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സ്ത്രീകൾ അടക്കം 13 നക്സലുകളാണ് കൊല്ലപ്പെട്ടത്.

Tags:    
News Summary - Three more Naxals were killed in an encounter with security forces in Chhattisgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.