വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു

കൊല്‍ക്കത്ത: വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ കുടുംബത്തിലെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു. പശ്ചിമ ബംഗാളില്‍ കൊല്‍ക്കത്തയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഖര്‍ദയിലെ ബാരക്പൂരിലാണ് സംഭവം.

രാജാ ദാസ്, ഭാര്യ, പത്തു യസ്സുകാരനായ മകന്‍ എന്നിരാണ് ദാരുണമായി മരിച്ചത്. രാജാ ദാസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭാര്യക്കും മകനും ഷോക്കേറ്റത്.

കുടുംബത്തെ അന്വേഷിച്ച് അയല്‍ക്കാര്‍ എത്തിയപ്പോള്‍, ഇവരുടെ നാലു യസ്സുകാരനായ മകന്‍ സമീപത്ത് സഹായത്തിനായി കരയുകയായിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കൊല്‍ക്കത്ത അടക്കം ബംഗാളിലെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച രാത്രി മുതല്‍ കനത്ത മഴ പെയ്തിരുന്നു. തുടര്‍ന്ന് വീടുകള്‍ ദിസങ്ങളായി വെള്ളം കയറിയ നിലയിലായിരുന്നു.

Tags:    
News Summary - three of family die in waterlogged home near kolkata trying to charge Mobile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.