ജൈവവിളകൾക്കായി മൂന്ന് സഹകരണ സംഘങ്ങൾ

ന്യൂഡൽഹി: കൃത്രിമ വളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാത്ത ഓർഗാനിക് വിളകളുടെയും വിത്തുകളുടെയും വിപണനം, കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കാൻ മൂന്ന് പുതിയ സഹകരണ സംഘങ്ങൾ സ്ഥാപിക്കാൻ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നൽകി.

ദേശീയ കയറ്റുമതി സംഘം, ദേശീയ ജൈവ ഉൽപന്ന സഹകരണ സംഘം, അന്തർ സംസ്ഥാന ദേശീയ വിത്ത് സഹകരണ സംഘം എന്നിവയാണ് രൂപവത്കരിക്കുന്നത്.

കൊൽക്കത്തയിൽ സ്ഥാപിച്ച കുടിവെള്ള-ശുചിത്വ ദേശീയ കേന്ദ്രത്തിന് ജനസംഘ് സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ പേരു നൽകാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളിലെ കുടിവെള്ള, ശുചിത്വ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.  

Tags:    
News Summary - Three society for organic farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.