ന്യൂഡൽഹി: നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ ഉത്തർപ്രദേശ് സർക്കാറിനോട് ആരാച്ചർമാരെ തേടി തിഹാർ ജയിൽ. നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ജയിൽ അധികൃതരുടെ നീക്കം.
തീഹാർ ജയിലിന് ആരാച്ചാർമാരെ നൽകാൻ തടസ്സമില്ലെന്ന് ഉത്തർപ്രദേശ് ജയിൽ എ.ഡി.ജി.പി ആനന്ദ് കുമാർ പറഞ്ഞു. തീഹാർ ജയിൽ ആവശ്യപ്പെട്ടാൽ ഉടൻ തന്നെ ആരാച്ചാർമാരെ നൽകാൻ കഴിയും. ഡിസംബർ ഒമ്പതിനാണ് ഇതിനുള്ള അപേക്ഷ ഡൽഹി ഉത്തർപ്രദേശിന് കൈമാറിയത്. പവൻ ഗുപ്ത, അക്ഷയ് സിങ് താക്കൂർ, മുകേഷ് സിങ്, വിനയ് ശർമ്മ എന്നിവരാണ് കേസിൽ വധശിക്ഷ കാത്തുകഴിയുന്നത്
അതേസമയം, വധശിക്ഷക്കെതിരെ നിർഭയ കേസ് പ്രതിയായ അക്ഷയ് സിങ് താക്കൂർ നൽകിയ പുനഃപരിശോധന ഹരജി സുപ്രീംകോടതി ഡിസംബർ 17ന് പരിഗണിക്കും. അക്ഷയ് മാത്രമാണ് സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി സമർപ്പിക്കാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.