ആര്, എന്തിനാണ് എക്സിറ്റ് പോൾ നടത്തുന്നതെന്ന് നമുക്കറിയാം -ജയ്റാം രമേശ്

ന്യൂഡൽഹി: ഗുജറാത്തിൽ ബി.ജെ.പിക്ക് അധികാര തുടർച്ചയുണ്ടാവുമെന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. എക്സിറ്റ് പോളുകൾ ഒഴിവാക്കേണ്ട സമയമായെന്ന് ജയറാം രമേശ് പറഞ്ഞു. രാജസ്ഥാനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എക്സിറ്റ് പോൾ ഫലങ്ങളെ 'എക്സിറ്റ്' ചെയ്യാൻ സമയമായി. എക്സിറ്റ് പോൾ ഫലങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ അന്യായമാണ്.  ആരാണ് ഈ എക്സിറ്റ് പോളുകൾ നടത്തുന്നത്, ആരുടെ സ്വാധീനത്തിലാണ് നടത്തുന്നത്, എന്തിനാണ് നടത്തുന്നതെന്നും നമുക്കറിയാം' - ജയ്റാം രമേശ് പറഞ്ഞു.

ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോൾ ഫലങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ആകെ 182 സീറ്റുകളിൽ 117മുതൽ 151വരെ സീറ്റുകൾ നേടി ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നു. കോൺഗ്രസ് രണ്ടാമതെത്തുമെന്നും എ.എ.പി രണ്ടു മുതൽ പത്ത് വരെ സീറ്റുകൾ നേടുമെന്നുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ. വ്യാഴാഴ്ചയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം.

Tags:    
News Summary - Time for exit polls to exit, says Congress leader Jairam Ramesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.