ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമോ? ആദ്യമായി പ്രതികരിച്ച് സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും സംസ്ഥാന കായിക-യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി പദവിയിലേക്ക് വരുമെന്ന അഭ്യൂഹം നാളുകളായി നിലനിൽക്കുകയാണ്. എന്നാൽ, ഇക്കാര്യത്തിൽ ഉദയനിധിയോ ഡി.എം.കെയോ പ്രതികരിച്ചിരുന്നില്ല. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഇതുസംബന്ധിച്ച് ഒന്നും പറഞ്ഞിരുന്നില്ല.

എന്നാൽ, കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എം.കെ. സ്റ്റാലിൻ മറുപടി നൽകി. ഉദയനിധിയെ ഉപമുഖ്യമന്ത്രിയായി ഉയർത്തുമോയെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. 'ഉദയനിധി ഉയർന്നുവരേണ്ടതുണ്ട്, പക്ഷേ സമയമായിട്ടില്ല' എന്നാണ് സ്റ്റാലിൻ മറുപടി നൽകിയത്. വിഷയത്തിൽ കൂടുതൽ വിശദീകരണത്തിന് അദ്ദേഹം തയാറായില്ല.

എം.കെ. സ്റ്റാലിൻ ആഗസ്റ്റ് 22ന് യു.എസ് സന്ദർശനത്തിന് പുറപ്പെടുകയാണ്. അതിന് മുമ്പ് ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുമെന്നാണ് പ്രചരിക്കുന്ന അഭ്യൂഹം. 2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീക്കമെന്നും വിലയിരുത്തപ്പെടുന്നു. മുഖ്യമന്ത്രിയാണ് ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുകയെന്നാണ് നേരത്തെ ഉദയനിധി സ്റ്റാലിൻ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. 

Tags:    
News Summary - Time not ripe to make Udhayanidhi Deputy CM, says Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.