ലഖ്നോ: അധികാരം നേടാൻ സമയമായെന്ന് അണികളോട് ആഹ്വാനം ചെയ്ത് ബി.എസ്.പി അധ്യക്ഷ മായാവതി. പാർട്ടി സ്ഥാപക നേതാവ് കാൻഷിറാമിന്റെ ചരമവാർഷിക ദിനത്തിലാണ് മായാവതിയുടെ ട്വീറ്റുകൾ.
ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങൾ ഉന്നയിച്ചു കൊണ്ട് പാർട്ടി നടത്തിയ പ്രവർത്തനങ്ങളിൽ മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. അതിനാൽ അധികാരമുള്ള സമൂഹം ആകാനുള്ള പുതിയ കാമ്പയിന്‍റെ ഭാഗമാകാൻ മായാവതി അണികളോട് ആവശ്യപ്പെട്ടു.
ബഹുജൻ സമാജിന്‍റെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങൾക്കായി കഴിഞ്ഞ 75 വർഷങ്ങൾ പ്രവർത്തിച്ചു. എന്നാൽ മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. 'ഹുക്മ്രാൻ സമാജ്' എന്ന പേരിൽ കാമ്പയിൻ സംഘടിപ്പിച്ച് പൂർണ്ണ ശക്തിയോടെ മുന്നോട്ടു പോകാൻ തയാറാകണമെന്ന് മായാവതി അണികളോട് ആവശ്യപ്പെട്ടു.
"യു.പിയിലെ അടുത്ത ഏത് തിരഞ്ഞെടുപ്പും നിങ്ങൾക്കൊരു പരീക്ഷണമാകാം, വിജയ പ്രതീക്ഷയുടെ പുതുകിരണം അതിൽ തെളിയിക്കാനാകണം," മായാവതി ട്വീറ്റ് ചെയ്തു. പുരോഗതിയുടെ എല്ലാ വാതിലുകളും തുറക്കാൻ കഴിയുന്ന "മാസ്റ്റർ കീ" ആണ് ഇത്. എന്തുവിലകൊടുത്തും ഈ കാമ്പയിൻ തുടരണം. യു.പിയിൽ ബഹുജൻ സമാജിനെ രാഷ്ട്രീയ ശക്തിയാക്കി വളർത്തിയ കാൻഷിറാമിന് മായാവതി ആദരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.