തിവാരി സ്വീറ്റ്‌സ് സൈബർ തട്ടിപ്പ്: രാജസ്ഥാൻ യുവാവ് പിടിയിൽ

ജയ്പൂർ: തിവാരി മധുരപലഹാരങ്ങൾ ഓൺലൈനായി ഓർഡർ ചെയ്ത ആളുകളെ കബളിപ്പിച്ച് തട്ടിയെടുത്തത് 1.14 ലക്ഷം രൂപ. സഞ്ജി ഖാൻ എന്ന യുവാവിനെ ഡിബി മാർഗ് പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ഡീഗിലാണ് സംഭവം. ഇയാൾ പല വ്യക്തികളുടെ പേരിൽ സിം കാർഡുകൾ എടുക്കുകയും നമ്പറുകൾ ഓൺലൈനിൽ പ്രചരിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മൂന്ന് പേർ തട്ടിപ്പിന് ഇരയായത്. ഓൺലൈനായി ഓർഡർ ചെയ്യാൻ ഇന്‍റർനെറ്റിൽ തിരഞ്ഞപ്പോൾ ലഭിച്ച വ്യാജ നമ്പറുകളിലേക്ക് ഖാനെ വിളിച്ചാണ് ആളുകൾ തിവാരി സ്വീറ്റ്‌സ് ഓർഡർ ചെയ്തിരുന്നത്. തുടർന്ന് ഒരു യു.പി.ഐ അക്കൗണ്ടിലേക്ക് ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്യാൻ ഇവരോട് ഖാൻ ആവശ്യപ്പെട്ടിരുന്നു. തുടർച്ചയായ ഇടപാടുകളിലൂടെ അക്കൗണ്ടിൽ നിന്ന് 1.14 ലക്ഷം രൂപ തട്ടിയെടുത്തതോടെയാണ് ആദ്യത്തെ പരാതി ഉയർന്നത്. തുടർന്ന് എഫ്.ഐ.ആർ ഫയൽ ചെയ്യുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഗുജറാത്തിൽ നിന്നുള്ളവരുടെ പേരിലുള്ള സിം കാർഡുകൾ ഉപയോഗിച്ച് പണം തട്ടിയെടുത്തത് സഞ്ജി ഖാനാണെന്ന് പൊലീസ് വ്യക്തമാക്കി. കൂട്ടാളികളുടെ അറസ്റ്റിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ രാജസ്ഥാനിലെ ഡീഗിൽ നിന്നാണ് പിടികൂടിയത്. സൈബർ കുറ്റവാളികൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ഈ ഭീഷണികളെ ചെറുക്കുന്നതിന് ആവശ്യമായ കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Tiwari Sweets Cyber ​​Scam: Rajasthan Youth Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.