ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനുള്ള രാഷ്ട്രീയ സാധ്യത പഠിക്കാൻ ത്രിപുരയിലേക്കുപോയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെയും സംഘത്തേയും തടഞ്ഞു. തുടർന്ന് പാർട്ടിയുടെ അഖിേലന്ത്യ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി തിങ്കളാഴ്ച ത്രിപുരയിലെത്തും.
ബി.ജെ.പി സർക്കാർ കോവിഡ് പ്രോേട്ടാക്കോളിെൻറ പേരിലാണ് പ്രശാന്ത് കിഷോറിെൻറ നേതൃത്വത്തിലുള്ള 'െഎ-പാക്' സംഘത്തെ അഗർത്തല ഹോട്ടലിൽ ബന്ദിയാക്കിയത്. ഇതിനു പിന്നാലെയാണ് മമത ബാനർജിയുടെ അനന്തരവനും പാർട്ടിയിലെ രണ്ടാമനുമായ അഭിഷേക് ബാനർജിയും ത്രിപുരയിലെത്തുന്നത്. പ്രശാന്ത് കിഷോറിനെയും ഒരു പ്രഫഷനകൽ സംഘത്തിലെ ആൺകുട്ടികളെയും പെൺകുട്ടികളെയും തടങ്കലിലാക്കിയത് നിയമവിരുദ്ധ നടപടിയാണെന്ന് വിശേഷിപ്പിച്ച് പശ്ചിമ ബംഗാൾ മന്ത്രിമാരായ ബ്രത്യ ബസു, മലായ് ഘടക്, തൃണമൂൽ എം.പി ഡെറിക് ഒബ്റേൻ എന്നിവരും ത്രിപുരയിലെത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും പശ്ചിമബംഗാളിൽ ഞെട്ടിച്ച അതേ രീതിയിൽ 2023ൽ നടക്കുന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വൻ വെല്ലുവിളി ഉയർത്താനുള്ള നീക്കമാണ് മമത നടത്തുന്നത്. ബിപ്ലബ് ദേബിെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിെൻറ ഭരണത്തിൽനിന്നും രക്ഷതേടി ത്രിപുരയിലെ ബംഗാളി വംശജർ തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്ന് രാജ്യസഭയിലെ തൃണമൂൽ ഉപനേതാവ് സുകേന്ദു ശേഖർ റോയിയും പറഞ്ഞു. ത്രിപുര വോട്ടർമാർക്കിടയിൽ അഭിഷേക് ബാനർജി ജനകീയ നേതാവാണെന്നും പാർട്ടിയുടെ മുന്നോട്ടുള്ള പോക്കിന് അദ്ദേഹം നേതൃത്വം നൽകുമെന്നും ശേഖർ റോയി പറഞ്ഞു. എന്നാൽ, ത്രിപുരയിൽ സ്വാധീനമുണ്ടാക്കാൻ മമത നേരത്തേയും ശ്രമിച്ചതാണെന്നും അതൊന്നും ഫലം കണ്ടിട്ടില്ലെന്നും ബി.ജെ.പി ബംഗാൾ ഘടകം പ്രസിഡൻറ് ദിലീപ് ഘോഷ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.