അപമാനഭാരം കൊണ്ട് തലകുനിയുന്നില്ലേ?; രണ്ട് സ്ത്രീകളെ ജീവനോടെ 'കുഴിച്ചു മൂടിയ' സംഭവത്തിൽ ബി.ജെ.പിക്കെതിരെ തൃണമൂൽ കോൺഗ്രസ്

ഭോപാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ രണ്ട് യുവതികളെ ജീവനോടെ കുഴിച്ചു മൂടാൻ ശ്രമിച്ച സംഭവത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ്. അതിന്റെ വിഡിയോ എക്സിൽ പങ്കുവെച്ചാണ് തൃണമൂൽ കോൺഗ്രസ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെതിരെ ആഞ്ഞടിച്ചത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മധ്യപ്രദേശിൽ പകർച്ച വ്യാധി പോലെ പെരുകിയിരിക്കുന്നു. റോഡ് നിർമാണം എതിർത്തതിനാണ് രണ്ട് സ്ത്രീകളെ ജീവനോടെ കുഴിച്ചുമൂടിയത്. അപമാനഭാരം കൊണ്ട് മുഖ്യമന്ത്രിയുടെ തലകുനിയുന്നില്ലേ?.''-എന്നാണ് തൃണമൂൽ കോൺഗ്രസ് കുറിച്ചത്.

ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. ഹിനോട ​ജൊറോട് ഗ്രാമത്തിൽ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കമായാണ് ആദ്യം പ്രശ്നം തുടങ്ങിയത്. സ്ത്രീകളായ മമത പാ​ണ്ഡെ, ആശ പാണ്ഡെ എന്നിവരാണ് റോഡ് നിർമാണത്തെ എതിർത്ത് രംഗത്ത് വന്നത്. ഇവരെ പിടിച്ച് ഭാഗികമായി മണ്ണിട്ട് മൂടുകയായിരുന്നു. ആശാ പാണ്ഡെയുടെ ബന്ധുവായ ഗോകരൻ പാണ്ഡെയുമായുള്ള സഹവസ്‌തുത ഭൂമിയുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്‌നമെന്ന് പരാതിക്കാരിയായ ആശ പാണ്ഡെ പറഞ്ഞു. അവിടെ റോഡ് നിർമിക്കുമ്പോൾ താനും ഭർതൃ സഹോദരിയും പ്രതിഷേധിച്ചു. തുടർന്ന്ട്രക്ക് ഡ്രൈവർ റോഡ് നിർമിക്കാൻ കൊണ്ടുവന്ന ചരൽമണ്ണ് ഇവർക്കു നേരെ ഇറക്കുകയായിരുന്നു. ശരീരത്തിന്റെ പാതിഭാ​ഗത്തോളം മണ്ണിനടിയിൽ കുടുങ്ങിയപ്പോയ സ്ത്രീകളെ മറ്റ് ഗ്രാമവാസികൾ സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിലൂടെ രേവ ജില്ലയിലെ സ്ത്രീകൾക്കെതിരായ അതിക്രമം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട് എന്നുമാണ് സംഭവത്തിൽ മോഹൻ യാദവ് പ്രതികരിച്ചത്.

എന്നാൽ കുടുംബ പ്രശ്നമാണിതെന്നാണ് പൊലീസിന്റെ വിശദീകരണം. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രതികളായ മറ്റ് രണ്ടുപേർക്കായി തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. സ്ത്രീകളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മധ്യപ്രദേശിലെ ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷ സർക്കാരിന്റെ മുഖ്യപരിഗണനയിൽ ഉൾപ്പെട്ടതാണെന്നും കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ തന്നെ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.

Tags:    
News Summary - TMC to MP CM Mohan Yadav after 2 women nearly buried alive in Rewa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.