കോയമ്പത്തൂർ: ഹൈഡ്രജൻ ഇന്ധനമായുപയോഗിച്ച് ഓക്സിജൻ പുറത്തുവിടുന്ന എൻജിനുമ ായി തമിഴ്നാട്ടിലെ മെക്കാനിക്കൽ എൻജിനീയർ. കോയമ്പത്തൂരിലെ സൗന്തിരാജൻ കുമാരസ്വാമിയാണ് ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിച്ച്് പ്രവർത്തിക്കുന്ന പുതിയ പരിസ്ഥിതി സൗഹൃദ എൻജിൻ രൂപകൽപന ചെയ്തത്.
ഇന്ത്യയിൽ യന്ത്രം അവതരിപ്പിക്കുകയായിരുന്നു തെൻറ സ്വപ്നമെങ്കിലും ആരും അവസരം തുറന്നു തരാത്തതിനാൽ ജപ്പാനിലാണ് യന്ത്രത്തിെൻറ അവതരണം. ഇന്ത്യയിൽ ഒരാളും തെൻറ ആശയം പരിഗണിക്കാൻപോലും കൂട്ടാക്കാതിരുന്നപ്പോൾ ജപ്പാൻ സർക്കാറിെൻറ ക്ഷണം സ്വീകരിച്ച് ഉടൻ യന്ത്രം പുറത്തിറക്കുമെന്നാണ് കുമാരസ്വാമി കോയമ്പത്തൂരിൽ വാർത്ത ഏജൻസിയോട് പറഞ്ഞത്. 10 വർഷത്തെ അധ്വാനത്തിലൂടെയാണ് യന്ത്രം സംവിധാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.