സംഘപരിവാർ എതിർപ്പ്​; അരുന്ധതി റോയ്​യുടെ പുസ്​തകം സിലബസിൽനിന്ന്​ പിൻവലിച്ച്​ സർവകലാശാല

ചെന്നൈ: സംഘപരിവാർ എതിർപ്പിനെ തുടർന്ന്​ അരുന്ധതി​ റോയ്​യുടെ പുസ്​തകം സിലബസിൽനിന്ന്​ പിൻവലിച്ച്​ തിരുനെൽവേലിയിലെ മനോമണിയൻ സുന്ദരാനർ സർവകലാശാല. 'വാക്കിങ് വിത്ത്​ കോമ്രേഡ്​സ്​' എന്ന പുസ്​തകമാണ് പിൻവലിച്ചത്. 

ഇംഗ്ലീഷ്​ ബിരുദാനന്തര ബിരുദ സിലബസിൽ പാഠ്യവിഷയമായി പുസ്​തകം ഉൾപ്പെടുത്തിയിരുന്നു. മാവോവാദികളുടെ ഒളിത്താവളങ്ങൾ സന്ദർശിച്ചശേഷം അരുന്ധതി റോയ്​ എഴുതിയ പുസ്​തകമാണ്​ 'വാക്കിങ്​ വിത്ത്​ കോമ്രേഡ്​സ്​'​.

എ.ബി.വി.പിയുടെ എതിർപ്പിനെ തുടർന്ന്​ വൈസ്​ ചാൻസലർ ​െക. പിച്ചുമണിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം പുസ്​തകം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. പകരം എം. കൃഷ്​ണ​െൻറ 'മൈ ​നേറ്റീവ്​ ലാൻഡ്​: എസ്സെയ്​സ്​ ഓൺ നേച്ചർ' നിലബസിൽ ഉൾപ്പെടുത്തും.

'2017 മുതലാണ്​ 'വാക്കിങ്​ വിത്ത്​ കോ​േമ്രഡ്​സ്​' സിലബസിൽ ഉൾപ്പെടുത്തിയത്​. ഒരാഴ്​ചമുമ്പ്​ അരുന്ധതി റോയ്​ പുസ്​തകത്തിൽ മാവോവാദികളെ മഹത്വവൽക്കരി​ക്കു​െവന്ന്​ എഴുതി നോട്ടീസ്​ പതിപ്പിക്കുകയായിരുന്നു. തുടർന്ന്​ ഒരു സമിതി രൂപീകരിച്ച്​ ​ചർച്ച നടത്തിയ ശേഷം പുസ്തകം പിൻവലിക്കാൻ തീരുമാനിച്ചു' - വൈസ്​ ചാൻസലർ കെ. പിച്ചുമണി പറഞ്ഞു.

പുസ്​തകത്തിനെതിരെ എ.ബി.വി.പി പരാതി നൽകിയിരുന്നു. പിന്നീട്​ വിവിധ ഇടങ്ങളിൽനിന്ന്​ എതിർപ്പുകൾ ഉയർന്നുവന്ന​തായും അദ്ദേഹം പറഞ്ഞു.

ഇംഗ്ലീഷ്​ ബിരുദാനന്തര ബിരുദം മൂന്നാം സെമസ്​റ്ററിലാണ്​ പുസ്​തകം ഉൾപ്പെടുത്തിയിരുന്നത്​. മൂന്നുവർഷം പുസ്​തകം പാഠ്യവിഷയവുമായിരുന്നു. പുസ്​തകം ഇറക്കുന്നതിന്​ മുമ്പ്​ 2010ൽ ഔട്ട്​ലുക്ക്​ മാഗസിനിൽ ലേഖനമായി വന്നിരുന്നു.

മൂന്നുവർഷമായി വിദ്യാർഥികളിൽ മാവോവാദി, നക്​സൽ നയങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്ന്​ എ.ബി.വി.പി നേതാവ്​ സി. വിഗ്​നേഷ്​ പറഞ്ഞു. പുസ്​തകം പിൻവലിക്കാൻ തയാറായില്ലെങ്കിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്​ കത്തയക്കുമെന്നും പ്രതിഷേധം ആരംഭിക്കുമെന്നും വിഗ്​നേഷ്​ ഭീഷണി ഉയർത്തിയിരുന്നു. രാജ്യത്ത്​ ഏറ്റവും വലിയ ആഭ്യന്തര സുരക്ഷ ഭീഷണി ഉയർത്തുന്ന മാവോവാദികളെ മഹത്വവൽക്കരിക്കുന്നതാണ്​ പുസ്​തകമെന്നാണ്​ സംഘപരിവാർ സംഘടനകളുടെ ആക്ഷേപം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.