വിരാട് കോഹ്‌ലിക്ക് ഹൃദയസ്പർശിയായ കത്തുമായി യുവരാജ് സിങ്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിക്ക് ഹൃദയസ്പർശിയായ കത്തുമായി യുവരാജ് സിങ്. വിരാട് കോഹ്‍ലിയുടെ ക്രിക്കറ്ററായുള്ള വളർച്ച ഓർമിപ്പിച്ചാണ് യുവരാജിന്റെ കത്ത്. തന്‍റെ കഠിനാധ്വാനത്തിലൂടേയും ദൃഢനിശ്ചയത്തി​ലൂടേയും കോഹ്‍ലി ലോത്തെ യുവാക്കൾക്ക് മുഴുവൻ മാതൃകയാണെന്ന് യുവരാജ് പറഞ്ഞു. ക്രിക്കറ്റ് കൂടുതൽ മെച്ചപ്പെട്ട പ്രകടനങ്ങൾ നടത്താൻ കോഹ്ലിക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

"ഡൽഹിയിൽ നിന്നുള്ള കൊച്ചുകുട്ടിക്ക്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരിൽ പുഞ്ചിരി സമ്മാനിച്ച ക്യാപ്റ്റനെന്ന നിലയിൽ ഈ പ്രത്യേക ഗോൾഡൻ ഷൂനിങ്ങൾക്കായി സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു". നിങ്ങൾ എങ്ങനെയാണോ അങ്ങനെ തന്നെ തുടരണം. നിങ്ങൾ കളിക്കുന്നത് പോലെ തന്നെ കളിക്കുക. രാജ്യത്തിന് അഭിമാനമായി നിങ്ങൾ മാറുമെന്ന് പ്രതീക്ഷിക്കുന്നതായും യുവരാജ് സിങ് ട്വീറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. തന്റെ നിശ്ചയദാർഢ്യവും കഠിനാധ്വാനവും കാരണം ലോകമെമ്പാടുമുള്ള യുവാക്കൾക്ക് കോഹ്‌ലി പ്രചോദനമാണെന്നും, ഇന്ത്യയുടെ സ്റ്റാർ ബാറ്ററിൽ നിന്ന് കൂടുതൽ അവിസ്മരണീയ മുന്നേറ്റങ്ങൾ കാണാൻ ആഗ്രഹിക്കുന്നതായും യുവരാജ് പറഞ്ഞു.

"വിരാട്, നിങ്ങൾ ഒരു ക്രിക്കറ്റ് കളിക്കാരനായും ഒരു വ്യക്തിയായും വളരുന്നത് ഞാൻ കണ്ടു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഇതിഹാസങ്ങൾക്കൊപ്പം തോളോട് തോൾ ചേർന്ന് നടന്ന ആ യുവ താരത്തിൽ നിന്ന്, പുതിയ തലമുറയെ നയിക്കുന്ന ഇതിഹാസമായി നിങ്ങളിന്ന് മാറി". യുവരാജ് പറഞ്ഞു.

കളിക്കളത്തിലെ നിങ്ങളുടെ അച്ചടക്കവും, കളിയോടുള്ള അർപ്പണബോധവും, രാജ്യത്തെ ഏതൊരു കൊച്ചുകുട്ടിയെയും ബാറ്റെടുക്കാനും, ഒരു ദിവസം ഇന്ത്യൻ ടീമിന്‍റെ നീല ജേഴ്‌സി ധരിക്കുന്നത് സ്വപ്നം കാണാനും നിങ്ങളവരെ പ്രേരിപ്പിച്ചതായും യുവരാജ് ട്വീറ്റിൽ കുറിച്ചു.


ഓരോ വർഷവും കളിയുടെ നിലവാരം നിങ്ങൾ ഉയർത്തി കൊണ്ടിരുന്നപ്പോൾ, കളിക്കളത്തിൽ വളരെയധികം നേട്ടങ്ങൾ നിങ്ങൾ നേടിയിട്ടുണ്ടെന്നും, കരിയറിലെ ഈ പുതിയ അധ്യായം എങ്ങനെയായിരിക്കുമെന്ന് കാണാൻ താൻ കൂടുതൽ ആവേശഭരിതനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി20യിലെ ഏറ്റവും വേഗമേറിയ അർധ സ്വെഞ്ച്വറി റെക്കോർഡ് സ്വന്തമാക്കിയ യുവരാജ്, കളിക്കുന്നിടത്തോളം വിജയിക്കാനുള്ള വിരാടിന്‍റെ അടങ്ങാത്ത ആവേശം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

ലോകത്തിന് മുമ്പിൽ നിങ്ങളെന്നും കളിക്കളത്തിലെ രാജാവായ കോഹ്ലി ആണെങ്കിലും, എനിക്ക് നിങ്ങളെന്നും ചീക്കു ആയിരിക്കുമെന്നും, നിങ്ങൾക്കായി ഒരു പ്രത്യേക ഗോൾഡൻ ബൂട്ട് താൻ സമർപ്പിക്കുന്നുവെന്നും, രാജ്യത്തിന് അഭിമാനം പകരുന്നത് തുടരുക എന്നും യുവരാജ് ആശംസിച്ചു. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിൽ നിന്നും ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം അടുത്തിടെ കോഹ്ലി ഒഴിഞ്ഞിരുന്നു.

Tags:    
News Summary - ‘To the little boy from Delhi’: Yuvraj Singh pens a heartfelt letter to Virat Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.